മോഹൻലാലിന്റെ ഇത്തിക്കര പക്കി, കൂടുതൽ ലൊക്കേഷൻ ഫോട്ടോസ് കാണാം..

948

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിൽ അതിഥി താരം ആയി ആണ് മോഹൻലാൽ എത്തുന്നത്. കായംകുളം കൊച്ചുണ്ണിയുടെ പ്രിയ സുഹൃത്ത് ഇത്തിക്കര പക്കിയുടെ വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്. മോഹൻലാലിന്റെ ആദ്യ ലുക്ക് ഇന്നലെ പുറത്ത് വന്നത് മുതൽ ചിത്രത്തിന്റെ വൻ ആവേശം ആണ് സോഷ്യൽ മീഡിയയിൽ ഉണ്ടായിരിക്കുന്നത്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട ആദ്യ ലുക്ക് കണ്ടു അമ്പരന്നിരിക്കുന്നത് മോഹൻലാൽ ആരാധകർ പോലും. ചിത്രത്തിൽ അതിഥി വേഷം ആണെങ്കിലും ഏറ്റവും പ്രധാന കഥാപാത്രം തന്നെയാണ് ഇത്തിക്കര പക്കിയുടേത് എന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് പറയുന്നു.

 

ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം നിവിൻ പോളിയുടെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രം തന്നെയാണ്. 30 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്, ചിത്രത്തിൽ സണ്ണി വെയ്ൻ, ബാബു ആന്റണി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു…