എതിരാളികളില്ല; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രം ഒടിയൻ..!!

501

ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമ, അതിൽ ഒന്നാം സ്ഥാനത്ത് നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും മലയാളത്തിൽ നിന്നും ഒരു സിനിമ. മോഹൻലാൽ നായകനായി അടുത്ത മാസം റിലീസ് ചെയ്യുന്ന ഒടിയൻ ആണ് ഐഎംഡിബി നടത്തുന്ന ഏറ്റവും പ്രതീഷയുള്ള പത്ത് ഇന്ത്യൻ സിനിമകളിൽ ഒന്നാമത് ഒടിയന്റെ സ്ഥാനം.

ഒരു മലയാള ചിത്രം ഈ ലിസ്റ്റില്‍ ഇടം നേടുന്നത് ആദ്യമാണ്. 600 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന രജനീകാന്തും അക്ഷയ് കുമാറും ഒന്നിച്ചെത്തുന്ന 2.0 യെയും കിംഗ്‌ ഖാൻ ചിത്രം സീറോയെയും നമ്മുടെ സ്വകാര്യ അഹങ്കാരം ലാലേട്ടൻ പിന്നിൽ ആക്കിയത്. ഇന്നലെ നാലാം സ്ഥാനത്ത് ആയിരുന്നു ഓടിയൻ. റിയല്‍ ടൈം പോപ്പുലാരിറ്റിയുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ആദ്യ അഞ്ചിൽ ഉള്ള മൂന്ന് സിനിമകൾ സൗത്ത് ഇന്ത്യയിൽ നിന്നും ഉള്ളതാണ് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.

കഴിഞ്ഞ ദിവസം ഇറങ്ങിയ ഒടിയനിലെ ലിരിക്കൽ സോങ് യൂട്യൂബിൽ ഒന്നാം സ്ഥാനത്താണ്.

Facebook Notice for EU! You need to login to view and post FB Comments!