ഒരു ചീത്ത സ്വഭാവവും ഉണ്ടായിരുന്നില്ല എന്നിട്ടും അദ്ദേഹം പോയി; പൊട്ടിക്കരഞ്ഞ് ആര്യ പറയുന്നു..!!

7718

അങ്ങനെ ബിഗ് ബോസ് സീസൺ ടു തുടങ്ങി കഴിഞ്ഞു. 17 മത്സരാത്ഥികൾ ആണ് ഇത്തവണ ഉള്ളത്. അതിൽ ഏറ്റവും പ്രേക്ഷകർ എഴുതപ്പെടുന്നത് ഒരു പക്ഷേ ആര്യയെ ആകാം. കാരണം ഏഷ്യാനെറ്റിലെ ബഡായി ബംഗ്ളാവ് എന്ന ഷോയിൽ കൂടിയാണ് ആര്യ ഏവർക്കും ഇഷ്ടമായി മാറുന്നത്. താനൊരു സിംഗിൾ മദർ ആണെന്ന് നേരത്തെ പറഞ്ഞിട്ടുള്ള താരം വിവാഹ മോചനത്തെ കുറിച്ച് കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ വെളിപ്പെടുത്തിയിരുന്നു.

ഈ ഷോയിൽ പങ്കെടുക്കുമ്പോൾ താൻ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുക തന്റെ മകൾ റോറയെ ആയിരിക്കും എന്നാണ് മോഹൻലാലിനോട് ആര്യ പറഞ്ഞത്. സഹ താരങ്ങളുമായി ബിഗ് ബോസ് വീട്ടിൽ സംസാരിക്കുന്നതിന് ഇടയിൽ ആണ് ആര്യ അച്ഛന്റെയും സഹോദരന്റെയും വിയോഗത്തെ കുറിച്ച് മനസ്സ് തുറന്നത്. വീണ രജത് കുമാര്‍ തെസ്‌നി ഖാന്‍ ആര്‍ജെ രഘു ആര്യ എന്നിവര്‍ ഒരുമിച്ച് ചേര്‍ന്ന് സംസാരിക്കുന്നതിനിടയിലാണ് ആര്യ സ്വന്തം ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്.

നമ്മള്‍ ഓരോരുത്തരും വളര്‍ന്നുവരുന്ന സാഹചര്യങ്ങളും ജീനും വ്യത്യസ്തമല്ലേയെന്നുമായിരുന്നു ആര്യ ചോദിച്ചത്. ജീവിതത്തില്‍ ശീലിക്കേണ്ട കാര്യങ്ങളെക്കുറിച്ചായിരുന്നു രജ്ത് കുമാര്‍ പറഞ്ഞത്. എല്ലാവരും ഇത് പോലെ ശ്രദ്ധിച്ച് ചെയ്യാനായി ശ്രദ്ധിക്കും. സ്വന്തം ജീവിതത്തിലെ അനുഭവങ്ങളുമായി ചേര്‍ത്ത് വെച്ചായിരുന്നു ആര്യ സംസാരിച്ചത്. കഴിഞ്ഞ വര്‍ഷമാണ് സഹോദരന്‍ മരിച്ചത്. ഒരു വര്‍ഷമായിട്ടേയുള്ളൂ. വലിക്കില്ല കുടിക്കില്ല ഒന്നുമില്ല ഒരു ചീത്ത സ്വഭാവം പോലുമില്ലാത്തയാളാണ്. നോണ്‍വെജ് പോലും അധികം കഴിക്കാത്തയാളാണ്. 42 ആയിരുന്നു.

ഭയങ്കര കെയര്‍ഫുളായിട്ട് ജീവിച്ചോണ്ടിരുന്ന മനുഷ്യനാണ്. കണ്ണുനിറഞ്ഞും വാക്കുകള്‍ ഇടറിയുമായിരുന്നു ആര്യ സംസാരിച്ചത്. അരികിലിരുന്ന വീണ ആര്യയെ ചേര്‍ത്തുപിടിച്ചിരുന്നു. ലിവര്‍സിറോസിസായിരുന്നു അദ്ദേഹത്തിന്. മദ്യപിക്കാത്തവര്‍ക്ക് ഈ അസുഖം വരുമോയെന്നായിരുന്നു തെസ്‌നിഖാന്റെ സംശയം.

നോണ്‍ ആല്‍ക്കഹോളിക് ലിവര്‍സിറോസിസ് ഉണ്ടെന്നും അതാണ് അദ്ദേഹത്തിന് സംഭവിച്ചതെന്നുമുള്ള മറുപടിയായിരുന്നു ആര്യ നല്‍കിയത്. ചിട്ടയായ ജീവിതമായിരുന്നിട്ടും എന്തുകൊണ്ടിങ്ങനെ സംഭവിച്ചുവെന്നും താരം ചോദിച്ചിരുന്നു. ഭാര്യയും ഒരു മോളുമുണ്ട് വയ്യാതെ കിടക്കുന്ന അമ്മയുമുണ്ട് ആ വീട്ടില്‍ സപ്പോര്‍ട്ടിന് ആണായി ആരുമില്ല. പെട്ടെന്ന് സംഭവിച്ചതാണ്. കുറച്ച് നാളായി അദ്ദേഹത്തിന് വയ്യായ്കള്‍ ഉണ്ടായിരുന്നു. എല്ലാം വളരെ കെയര്‍ഫുളായി ചെയ്തതാണ്.

Facebook Notice for EU! You need to login to view and post FB Comments!