സുപ്രിയയോടുള്ളത് മൂന്നാം പ്രണയം; ആദ്യ പ്രണയിനികളുടെ പേരുകൾ വെളിപ്പെടുത്തി പൃഥ്വിരാജ്..!!

1711

മലയാളത്തിലെ ഏറെ ആരാധകർ ഉള്ള പൃഥ്വിരാജ് പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ആണ് തന്റെ പ്രണയത്തെ കുറിച്ച് മനസ്സ് തുറന്നത്. ബിബിസിയിൽ പത്ര പ്രവർത്തകയായിരുന്ന സുപ്രിയയെ ഏറെ കാലം പ്രണയിച്ച ശേഷം ആണ് പൃഥ്വിരാജ് വിവാഹം കഴിക്കുന്നത്.

എന്നാൽ സുപ്രിയയുമായി തനിക്ക് ഉണ്ടായിരുന്നത് ആദ്യ പ്രണയം അല്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്. തന്റെ ആദ്യ പ്രണയം ഒരു വിദേശ വനിതയായി ആയിരുന്നു. ജൂൺ എന്നായിരുന്നു അവളുടെ പേര്. സിനിമയിൽ വരുന്നതിനു മുന്നേ ഓസ്ട്രേലിയൻ പഠനകാലത്തിൽ ആയിരുന്നു ആ പ്രണയം.

തുടർന്ന് ആണ് താൻ സിനിമയിൽ എത്തുന്നത്, പിന്നീടുള്ള പ്രണയം സിനിമയോട് ആയിരുന്നു. അതിനു ശേഷം ആണ് സുപ്രിയയുമായി ഇഷ്ടത്തിൽ ആയതെന്നും താരം പറയുന്നു. ഇതെല്ലാം വിവാഹത്തിന് മുന്നേ സുപ്രിയയോട് പറഞ്ഞിരുന്നു എന്നാണ് പൃഥ്വിരാജ് പറയുന്നത്.