ഇന്ദ്രൻസ് തുന്നിയ ആ ഷർട്ടിന്റെ ചൂടേറ്റാണ് എന്റെ മകൾ അന്ത്യ വിശ്രമം കൊള്ളുന്നത്; കണ്ണീരോടെ സുരേഷ് ഗോപി..!!

1353

അഭിനയത്തിലും സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മാത്രമല്ല മികച്ച അവതാരകൻ കൂടിയാണ് താൻ എന്ന് സുരേഷ് ഗോപി നിങ്ങൾക്കുമാകാം കോടിശ്വരൻ എന്ന പരിപാടിയിൽ കൂടി തെളിയിച്ചു കഴിഞ്ഞു. ഇപ്പോൾ കോടീശ്വരൻ റിയാലിറ്റി ഷോ മഴവിൽ മനോരമയിൽ ആണ്. കഴിഞ്ഞ ദിവസം മത്സരാർത്ഥിയായ എത്തിയ ശ്രീധരൻ എന്ന ആൾക്ക് നടൻ ഇന്ദ്രൻസിന്റെ ലുക്ക് ഉണ്ടെന്നു പറഞ്ഞാണ് സുരേഷ് ഗോപി തുടങ്ങിയത്.

പറയാൻ തുടങ്ങിയപ്പോൾ എല്ലാവരും ചിരിച്ചു എങ്കിൽ കൂടിയും സുരേഷ് ഗോപി മുഴുവൻ പറഞ്ഞു കഴിഞ്ഞപ്പോൾ സുരേഷ് ഗോപിയുടെയും സദസിന്റെയും കണ്ണുകൾ ഈറനണിഞ്ഞു. ഉത്സവമേളം എന്ന ചിത്രത്തിൽ വളരെ കളർഫുൾ ആയ വസ്ത്രങ്ങൾ ആയിരുന്നു എനിക്ക് വേണ്ടി തയ്യാറാക്കിയിരുന്നത്. ഒരു രംഗത്തിൽ മ‍ഞ്ഞയില്‍ നേർത്ത വരകളുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. എനിക്ക് മഞ്ഞ നിറത്തോട് വല്ലാത്ത ഇഷ്ടമാണ്. മമ്മൂക്ക അടക്കമുള്ളവർ ‘മഞ്ഞന്‍’ എന്നാണ് വിളിച്ചിരുന്നത്.

ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ആ മഞ്ഞ ഷര്‍ട്ട് എനിക്ക് തരണമെന്ന് ഞാന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞപ്പോള്‍ ആ ഷർട്ട് ഇന്ദ്രൻസ് എനിക്ക് പൊതിഞ്ഞ് തന്നു. അത് ഇടക്കിടക്ക് ഇടുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. 1992 ജൂണ്‍ 6 ന് മകളെയും ഭാര്യയെയും അനിയനെ ഏല്‍പിച്ച് തിരിച്ചുപോകുമ്പോളാണ്. പിന്നെ മകളില്ല. അന്നവൾ അപകടത്തില്‍പ്പെടുമ്പോള്‍ ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്‍കിയ ആ മഞ്ഞ ഷര്‍ട്ട് ആയിരുന്നു.

തിരിച്ചെത്തി ഹോസ്പിറ്റലില്‍ എന്‍റെ മകളുടെ അടുത്തു നില്‍ക്കുമ്പോഴൊക്കെ വിയര്‍പ്പ് നിറഞ്ഞ ആ ഷര്‍ട്ട് ആയിരുന്നു എന്റെ വേഷം. എന്റെ വിയർപ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന മകളാണ്. ലക്ഷ്മിക്ക് അന്തിയുറങ്ങാൻ അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുൻപ് ആ മഞ്ഞ ഷർട്ട് ഊരി അവളുടെ മുഖമടക്കം പുതപ്പിച്ചാണ് കിടത്തിയത്. ഇന്ദ്രന്‍സ് തുന്നിയ ആ ഷര്‍ട്ടിന്‍റെ ചൂടേറ്റാണ് എന്‍റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രന്‍സിനോട് ഒരുപാട് സ്നേഹമെന്നും അദ്ദേഹം പറയുന്നു.

Facebook Notice for EU! You need to login to view and post FB Comments!