റെക്കോർഡ് കളക്ഷൻ; പക്കിക്കും കൊച്ചുണ്ണിക്കും മുന്നിൽ വിറച്ച് ബോക്സോഫീസ്..!!

4667

ഗോകുലം ഗോപാലൻ നിർമ്മിച്ച് ബോബി സഞ്ചയ് എന്നിവരുടെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് അണിയിച്ചൊരുക്കിയ നിവിൻ പോളി മോഹൻലാൽ ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ആദ്യ ദിന ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ട് പുറത്ത്.

കൊച്ചുണ്ണി ആദ്യ ദിനം കേരളത്തിൽ നിന്നും മാത്രം നേടിയത് 5.30 കോടി രൂപയാണ്. മലയാളത്തിൽ ഇതുവരെയുള്ള ചിത്രങ്ങളുടെ കളക്ഷൻ റെക്കോര്ഡ് തിരുത്തി കുറിച്ചിരിക്കുകയാണ് കായംകുളം കൊച്ചുണ്ണി.

ശ്രീ ഗോകുലം സിനിമാസ് ഒഫീഷ്യൽ പേജിലൂടെ അറിയിച്ചതാണ് ഈ റിപ്പോർട്ട്.

125 ഫാൻസ് ഷോ അടക്കം വമ്പൻ റിലീസ് ആയി എത്തിയ ചിത്രം മുന്നൂറോളം തീയറ്ററുകളിൽ ആണ് റിലീസ് ചെയ്തത്. മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആയി എത്തിയ കായംകുളം കൊച്ചുണ്ണി തകർത്തെറിഞ്ഞച്ചത് ബാഹുബലിയുടെ റെക്കോർഡ് ആണ്…

ആദ്യ ദിനത്തിൽ 1370 ഷോ കളിച്ച മലയാളം ബാഹുബലിയുടെ റെക്കോർഡ് തകർത്ത് കായംകുളം കൊച്ചുണ്ണി കളിച്ചത് 1601 ഷോ ആണ്. 125 ഫാൻസ് ഷോകളും 94 എക്സ്ട്രാ രാത്രി ഷോകളും ഉൾപ്പെടുന്നത് ആണിത്.

മോഹൻലാൽ ഇത്തിക്കര പക്കിയായി എത്തിയപ്പോൾ ആണ് ചിത്രത്തിന് കൂടുതൽ ആവേശം ലഭിച്ചത്. അതിന്റെ ആവേശത്തിൽ ആയിരുന്നു നിവിൻ പോളിയും, ചിത്രം ഇറങ്ങുന്നതിന് മുന്നേ തന്നെ മോഹൻലാലിന്റെ കഥാപാത്രത്തെ കുറിച്ചു ചോദിച്ചപ്പോൾ അടിപൊളി ആയിർക്കും എന്നായിരുന്നു നിവിന്റെ വലിയ സന്തോഷത്തിൽ ഉള്ള മറുപടി.

ഇതുവരെ വന്ന മലയാള സിനിമയിലെ അതിഥി വേഷങ്ങൾക്ക് എല്ലാം തന്നെ അന്ത്യം കുറിക്കുന്നതാണ് കൊച്ചുണ്ണി ചിത്രത്തിലെ ഇത്തിക്കരപ്പക്കി. ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്.

Facebook Notice for EU! You need to login to view and post FB Comments!