ലാലേട്ടൻ വില്ലൻ പൃഥ്വിരാജ് ഫഹദ് എന്നിവർ നായകന്മാർ; മിഥുൻ മാനുവൽ തോമസിന്റെ പുതിയ ചിത്രത്തിന്റെ വാർത്തയെ കുറിച്ച് സംവിധായകൻ പ്രതികരിക്കുന്നു..!!

14423

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരാ തീയറ്ററുകളിൽ എത്തിയതിൽ പിന്നെ സാമൂഹിക മാധ്യമത്തിൽ പ്രചരിക്കുന്ന വാർത്തയാണ് ഇത്.

ആങ്കർ : അഞ്ചാം പാതിരക്ക് എക്സ്ട്രീം പോസിറ്റീവ് റിവ്യൂസ് ആണല്ലോ വരുന്നത് കോമഡിയെക്കാൾ ചെയ്യാൻ താല്പര്യമുള്ള ജോണർ ത്രില്ലെർ ആണോ ഇതായിരുന്നോ ഡ്രീം പ്രൊജക്റ്റ്’

മിഥുൻ മാനുവൽ തോമസ് : ചെയ്യാൻ കൂടുതൽ തലപര്യമുള്ള ജോണർ ത്രില്ലെർ തന്നെയാണ് പക്ഷെ ഡ്രീം പ്രോജക്റ്റ് ഇതല്ല പൃഥ്വിരാജ്നെയും ഫഹദിനെയും കേന്ദ്ര കഥാപാത്രമാക്കി ലാലേട്ടനെ വില്ലനാക്കിയുള്ള സിനിമയാണ് ഡ്രീം പ്രൊജക്റ്റ് എന്നാൽ കഥയുമായി അവരെയൊക്കെ സമീപിക്കാനുള്ള ഒരു ബാക്കപ്പ് സിഗ്നേച്ചർ മൂവി എനിക്കില്ലായിരുന്നു ഇനി അവരുടെയടുത്തു പോകാമെന്ന് തോന്നുന്നു.

എന്നാൽ താൻ ചെയ്യാൻ പോകുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന ഈ വാർത്ത തികച്ചും തെറ്റാണ് എന്നു മിഥുൻ പറയുന്നത്. താൻ ഇത്തരത്തിൽ ഉള്ള ഒരു കഥ ചിന്തിച്ചിട്ട് പോലും ഇല്ല എന്നും ഇത്തരത്തിൽ ഒരു കഥയെ കുറിച്ച് ഒരു അഭിമുഖത്തിലും പറഞ്ഞട്ടില്ല എന്നും സംവിധായകൻ പറയുന്നു.

മോഹൻലാൽ ആരാധകർ അടക്കം നിരവധി ആളുകൾ ആണ് ഈ തെറ്റായ വാർത്ത കഴിഞ്ഞ ശനിയാഴ്ച മുതൽ വാട്സ് ആപ്പ് ഫേസ്ബുക് തുടങ്ങിയ മാധ്യമങ്ങളിൽ കൂടി ഷെയർ ചെയ്തു തുടങ്ങിയത്. സത്യമോ നിജസ്ഥിതിയോ അറിയാതെ ആയിരുന്നു ആരാധകർ ഇത്തരം വാർത്തകൾ ഇറക്കി വിടുന്നത്. ഈ വാർത്ത ശരിയാണോ എന്ന് ചോദിച്ചപ്പോൾ ഞാൻ ഇന്റർവ്യൂ കണ്ടിട്ട് ഇട്ടതാണ് എന്ന് പറഞ്ഞ വിരുതന്മാർ പോലും ഉണ്ട്.