രാജ്യത്തിന് അപമാനം; ആർത്തവ സമയത്ത് അമ്പലത്തിലും അടുക്കളയിലും കയറിയെന്ന് സംശയം; കോളേജിൽ അടിവസ്ത്ര ഊരി പരിശോധന..!!

249

ഗുജറാത്തിലെ ഭുജിലെ കോളേജിൽ ആണ് സംഭവം. ആർത്തവ സമയത്തു അമ്പലത്തിലും അടുക്കളയിലും കയറി എന്ന് സംശയത്തെ തുടർന്ന് ആർത്തവ സമയത്താണോ പെൺകുട്ടികൾ ഉണ്ടായിരുന്നത് എന്ന് അറിയാൻ ഹോസ്റ്റലിൽ അടിവസ്ത്രം ഊരി പരിശോധന നടത്തിയത്. ഭു​ജി​ലെ ശ്രീ ​സ​ഹ്‍​ജാ​ന​ന്ദ് ഗേ​ള്‍​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ് സം​ഭ​വം.

ഹോസ്റ്റലിനു പുറത്ത് സാനിറ്ററി നാപ്കിൻ കണ്ടതോടെയാണ് സംഭവത്തിനു തുടക്കം. ഇതിനു പിന്നാലെ ഹോസ്റ്റൽ വാർഡൻ കോളേജ് പ്രിൻസിപ്പാളിനെ വിവരം അറിയിക്കുക ആയിരുന്നു. തുടർന്ന് പെൺകുട്ടികളോട് കോളേജിന്റെ കോമൺ ഏരിയയിൽ എത്താൻ നിർദേശം നൽകുക ആയിരുന്നു.

തുടർന്ന് പെൺകുട്ടികളെ ഓരോരുത്തരെയും പ്രിൻസിപ്പാളും നാല് വനിതകളും ചേർന്ന് ശുചിമുറിയിൽ കയറ്റി പരിശോധന നടത്തുക ആയിരുന്നു. ആ​രോ​പ​ണം പ​രി​ശോ​ധി​ച്ച് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് ക്രാ​ന്തി​ഗു​രു ശ്യാ​മ​ജി കൃ​ഷ്ണ വ​ര്‍​മ്മ ക​ച്ച് സ​ര്‍​വ്വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തേ​ക്കു​റി​ച്ച് കു​ട്ടി​ക​ളി​ൽ നി​ന്ന​റി​ഞ്ഞ മാ​താ​പി​താ​ക്ക​ളാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തെ​ന്നാ​ണ് വി​വ​രം.

ആർത്തവ സമയത് മറ്റു പെൺകുട്ടികളുടെ അടുത്ത് ഇടപെഴുകുന്നതിൽ വിലക്ക് ഉണ്ടെന്നും വിദ്യാർത്ഥിനികൾ പറയുന്നു.