രാജ്യത്ത് 19 ദിവസം സമ്പൂർണ അടച്ചിടൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി..!!

261

രാജ്യത്ത് 14 ദിവസത്തേക്ക് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൌൺ വീണ്ടും 19 ദിവസം കൂടി നീട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഹോട് സ്പോട്ടുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാവും. രാജ്യത്തോട് പുതിയ മാർഗ നിർദേശങ്ങൾ പറഞ്ഞു കൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ അതിസംബോധന ചെയ്തു സംസാരിക്കുകയാണ് അദ്ദേഹം.

ലോക്ക് ഡൌൺ 19 ദിവസത്തേക്ക് നീട്ടിയപ്പോൾ അടുത്ത ഒരാഴ്ച ഏറെ നിർണായകം ആണെന്നും ഏപ്രിൽ 20 നു ശേഷം ചില മേഖലകൾക്ക് ചില ഇളവുകൾ നൽകും. മെയ് 3 വരെ ആണ് പുതിയ ലോക്ക് ഡൌൺ അവസാനിക്കുന്ന സമയം. ഏപ്രിൽ 20 വരെ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവും എന്നും അദ്ദേഹം അറിയിച്ചു. 25 മിനിറ്റ് ആയിരുന്നു പ്രധാനമന്ത്രി പ്രസംഗിച്ചത്.

Facebook Notice for EU! You need to login to view and post FB Comments!