ലൂസിഫറിലെ ആ സീൻ സ്ത്രീ വിരുദ്ധമെന്ന് പറഞ്ഞവർക്ക് കിടിലം മറുപടിയുമായി പൃഥ്വിരാജ്..!!

1888

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയം ആയി മാറിയ ചിത്രമാണ് മോഹൻലാലിനെ നായകൻ ആക്കി പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം നിർമ്മിച്ചത് ആന്റണി പെരുമ്പാവൂർ ആണ്.

ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തിൽ ഉള്ള ഐറ്റം ഡാൻസ് പ്രിത്വിരാജിന് ഏറെ വിമർശങ്ങൾ നേടി കൊടുത്ത ഒന്നായിരുന്നു. എന്നാൽ പൃഥ്വിരാജ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത് എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ചിത്രം തനിക്ക് ചെയ്യാൻ കഴിയില്ല എന്നാണ്. അതുപോലെ തന്നെ ചിത്രത്തിൽ ഐറ്റം ഡാൻസ് രംഗത്തേക്ക് കുറിച്ച് പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ,

ഇങ്ങനെയൊക്കെ ആരോപണം ഉന്നയിക്കുകയാണെങ്കില്‍ പ്രശസ്തമായ പല പെയിന്റിംഗുകളും സ്ത്രീവിരുദ്ധമാണെന്ന് പറയേണ്ടിവരുമെന്ന് പൃഥ്വിരാജ് പറഞ്ഞു. സെക്‌സ് മയക്കുമരുന്ന് പണം തുടങ്ങിയ ദൃഷ്ടശക്തികള്‍ ഒന്നിക്കുന്ന പോയിന്റായാണ് ഡാന്‍സ് ബാര്‍ അവതരിപ്പിച്ചത്. പ്രേക്ഷകര്‍ക്ക് അതിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും പൃഥ്വി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.