യുദ്ധഭൂമി, കേണൽ മഹാദേവൻ തെലുങ്കിലേക്ക്

586

മോഹൻലാൽ മേജർ രവി ടീം ഒന്നിച്ച കഴിഞ്ഞ വർഷം പുറത്തിറങ്ങുന്ന 1971 ബയോൻഡ് ബോര്ഡര്ഴ്‌സ് എന്ന ചിത്രം തെലുങ്കിൽ റിലീസ് ചെയ്യാൻ എത്തുന്നു.

മോഹൻലാൽ കേണൽ മഹാദേവൻ, മേജർ സഹദേവൻ എന്നീ രണ്ട് കഥാപാത്രങ്ങൾ അവതരിപ്പിച്ച ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്തത് തെലുങ്ക് നടൻ അല്ലു സിരിഷ് ആണ്.

1971 ഭാരത സരിഹദ്ദ്‌ എന്ന പേരിട്ടുരുന്ന ചിത്രം പിന്നീട് യുദ്ധഭൂമി എന്നാക്കുക ആയിരുന്നു. ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം ചർച്ച ചെയ്ത ചിത്രം തമിഴിൽ റിലീസ് ചെയ്യാനും പ്ലാൻ ഉണ്ട്. മോഹൻലാൽ തന്നെ ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യും എന്നാണ് അറിയാൻ കഴിയുന്നതു. മോഹൻലാൽ നായകനായ പുലിമുരുകൻ മാന്യം പുലി എന്ന പേരിൽ തെലുങ്കിൽ മൊഴിമാറ്റി എത്തിയിരുന്നു.