ഒടിയൻ ലുക്കിൽ പ്രണവിനൊപ്പം മോഹൻലാൽ, ചിത്രങ്ങൾ കാണാം

1264

നീണ്ട 51 ദിവസത്തെ കഠിന പരിശീലനങ്ങൾക്ക് ശേഷം മോഹൻലാൽ 18 കിലോ ഭാരം കുറച്ചു ഒടിയന്റെ പുതിയ വേഷപകർച്ചയിൽ കഴിഞ്ഞ ദിവസം അവതരിച്ചിരുന്നു. പുതിയ ലുക്കിൽ ഉള്ള ടീസർ ഡിസംബർ 13ന് പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. തുടർന്ന കഴിഞ്ഞ ദിവസം ആരാധകർക്ക് മുന്നിലേക്ക് കൊച്ചിയിൽ ഒരു സ്വകര്യ മൊബൈൽ ഷോറൂം ഉത്ഘാടനം ചെയ്യാനും മോഹൻലാൽ തന്റെ പുതിയ ലുക്കിൽ എത്തിയിരുന്നു.

സഹൃദങ്ങളിൽ നിന്നും കുടുംബത്തിൽ നിന്നും വിട്ട് നിന്ന് കഠിനമായ പരിശീലനങ്ങൾക്ക് ശേഷം എത്തിയ മോഹൻലാലിനെ കാണാൻ ചെന്നൈയിലെ വസതിയിൽ പ്രിയ സുഹൃത്ത് പ്രിയദർശൻ എത്തിയിക്കുന്നു.

25ഓളം വിദേശ പരിശീലകർക്ക് കീഴിൽ ദിനവും 8 മണിക്കൂറിലേറെ പരിശീലനം നടത്തിയ മോഹൻലാൽ, ഇനിയുള്ള 2 വര്ഷക്കാലയാളവിലും ഈ പരിശീലന മുറകൾ തുടരും എന്നാണ് അറിയാൻ കഴിയുന്നത്. ഒടിയന് ശേഷം മോഹൻലാൽ ഷാജി കൈലാസ് ചിത്രവും തുടർന്ന് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറും ആണ് മോഹൻലാൽ ചെയ്യാൻ സാധ്യതയുള്ള ചിത്രങ്ങൾ

ബി ആർ ഷെട്ടി നിർമിച്ചു ഒടിയന്റെ സംവിധായകൻ വി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന 1000 കോടി മുതൽ മുടക്കിൽ എത്തുന്ന രണ്ടാമൂഴത്തിന്‌ വേണ്ടി ശരീരം കൂടുതൽ ദൃഢം ആക്കുന്ന രീതിയിലുള്ള പരിശീലന മുറകളിലേക്ക് മോഹൻലാൽ കടന്നേക്കും എന്നാണ് അറിയാൻ കഴിയുന്നത്