ബോയ് ഫ്രണ്ടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് ഗര്‍ഭിണിയായ പെണ്‍കുട്ടിയോട് സ്വന്തം അമ്മ പറഞ്ഞത്..!!

389

വിവാഹ പൂര്‍വ ലൈംഗികതയെക്കുറിച്ച് ആരും തുറന്ന് പറയാന്‍ മടിക്കുന്ന കാര്യമാണ്. ഭൂരിപക്ഷം രക്ഷിതാക്കള്‍ക്കും മക്കളോട് ഇതേക്കുറിച്ച് സംസാരിക്കാന്‍ വിമുഖതയാണ്. മക്കള്‍ വളര്‍ന്നു വരുമ്പോള്‍ ഇതൊക്കെ തനിയെ മനസിലാക്കിക്കൊള്ളും എന്നതാണ് പല രക്ഷിതാക്കളുടേയും നിലപാട്.

രക്ഷിതാക്കളോട് ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ സാധിക്കാത്തതിനാല്‍ കൗമാരക്കാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പല അബദ്ധങ്ങളിലും ചെന്നു ചാടാറുണ്ട്. ഇത്തരത്തിലുള്ള അമ്മ മകള്‍ ബന്ധത്തില്‍ നിന്ന് ഏറെ വ്യത്യസ്തരായ ഒരു അമ്മയേയും മകളേയും കുറിച്ചാണ് ദ ഗുഡ്ഗേള്‍ എന്ന ഹ്രസ്വചിത്രം പറയുന്നത്. പൊതുസമൂഹത്തിന് മുന്നില്‍ ഒരമ്മയ്ക്കും പൊറുക്കാനാകാത്ത തെറ്റ് ചെയ്തിട്ടും മകളെ കൈവിടാതെ കൂടെ നില്‍ക്കുന്ന ഒരു അമ്മയുടെ കഥയാണ് ചിത്രം പറയുന്നത്.

സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും വിവാഹ പൂര്‍വ ലൈംഗികതയെക്കുറിച്ചും അമ്മയും മകളും ചര്‍ച്ച ചെയ്യുന്ന ഹ്രസ്വചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മുന്‍ കരുതലില്ലാതെ ബോയ് ഫ്രണ്ടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട പെണ്‍കുട്ടി താന്‍ ഗര്‍ഭിണിയാണോ എന്ന് സംശയിക്കുന്നിടത്താണ് ഹ്രസ്വചിത്രം തുടങ്ങുന്നത്. ഗര്‍ഭിണിയാണോ എന്ന് അറിയുന്നതിന് പെണ്‍കുട്ടി പ്രഗ്‌നന്‍സി ടെസ്റ്റ് നടത്തുന്നിടത്തേക്ക് അമ്മ പെട്ടന്ന് കടന്നു വരുന്നതും മകള്‍ എല്ലാം ഒളിപ്പിക്കാന്‍ വിഫല ശ്രമം നടത്തുകയും ചെയ്യുന്നു.

എന്നാല്‍ താന്‍ ചെയ്തുപോയ തെറ്റിന് അമ്മ ശാസിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മകള്‍ക്ക് വ്യത്യസ്തമായ അനുഭവമാണുണ്ടായത്. തെറ്റ് ഏറ്റുപറഞ്ഞ മകളോട് നീയല്ല തെറ്റുകാരി ഞാനാണ് തെറ്റുകാരി എന്ന് അമ്മ പറയുന്നു.

ചെയ്ത് പോയ കാര്യം തിരുത്താന്‍ സാധിക്കില്ലെന്നും എന്നാല്‍ ഈ പ്രതിസന്ധിയെ എങ്ങനെ കൈാകാര്യം ചെയ്യണം എന്ന് തീരുമാനിക്കാനുള്ള അവകാശം നമുക്കുണ്ടെന്നും ആ അമ്മ മകളോട് പറയുന്നു. അറിഞ്ഞോ അറിയാതെയോ തെറ്റ് ചെയ്യുമ്പോള്‍ അവരെ ഒറ്റപ്പെടുത്താതെ ഒപ്പം നില്‍ക്കണമെന്ന സന്ദേശം നല്‍കിയാണ് ചിത്രം അവസാനിക്കുന്നത്.

The Good Girl

This 21 year old girl is waiting for her pregnancy test result in her bathroom. Her mother barges in with a bunch of laundry and finds what her "good girl" is upto. What transpires next changes their relationship forever.

Posted by Blush Channel on Tuesday, 12 December 2017