അയാൾ ഇനി ബിഗ് ബോസ്സിൽ വീട്ടിൽ വേണ്ട; രേഷ്മയുടെ വിധിയിൽ രജിത് കുമാർ ഔട്ട് ആയി..!!

213

രജിത് ആർമിയുടെ പ്രാർത്ഥനകൾ വിഫലമായി എന്ന് വേണം പറയാൻ. ഡോക്ടർ രജിത് കുമാർ ബിഗ് ബോസ് സീസൺ 2 ൽ നിന്നും അപ്രതീക്ഷിതമായി പുറത്തായി ഇരിക്കുന്നു. മത്സരാർത്ഥികൾക്ക് തീരുമാനിക്കാം എന്ന വിധി വന്നപ്പോൾ രേഷ്മക്ക് ഒപ്പം ആയിരുന്നു രഘുവും ഫുക്രുവും. എന്നാൽ ബിഗ് ബോസ് വീട്ടിലെ മറ്റെല്ലാവർക്കും രജിത് തിരിച്ചു വരണം എന്നായിരുന്നു.

രജിത്തിന്‌ പേരിനു മാപ്പ് നൽകാൻ താൻ തയ്യാറാണ് എങ്കിൽ കൂടിയും വീണ്ടും ബിഗ് ബോസിലേക്ക് തിരിച്ചു വരുന്നതിൽ താല്പര്യം ഇല്ല എന്നായിരുന്നു മോഹൻലാലിനോട് രേഷ്മ വെളിപ്പെടുത്തൽ നടത്തിയത്. രേഷ്മയുടെ സംസാരിച്ച രജിത് തനിക്ക് മാപ്പ് നൽകണം എന്ന് ആവശ്യപ്പെട്ടു. ഒരു കുഞ്ഞനുജത്തിയെ പോലെയാണ് കാണുന്നതെന്നും മാപ്പ് തന്നുവെന്ന വാക്ക് കേള്‍ക്കണമെന്നും രജിത്ത് ആവശ്യപ്പെട്ടപ്പോള്‍ ക്ഷമിച്ചുവെന്ന് രേഷ്മ പറഞ്ഞു. എന്നാല്‍ വീട്ടിലേക്ക് തിരിച്ചുവരുന്നതില്‍ താല്‍പര്യമില്ലെന്ന തീരുമാനത്തില്‍ രേഷ്മ ഉറച്ചുനില്‍ക്കുകയായിരുന്നു. വീട്ടിലേക്ക് തിരിച്ചെത്തിയാല്‍ ഇത്തരം ഒരു കാര്യം ആരോടെങ്കിലും ചെയ്തിട്ട് പറ്റിപ്പോയതാണെന്ന് ഇനിയും പറയുന്ന സാഹചര്യമുണ്ടാകുമെന്നും രേഷ്മ പറഞ്ഞു.

അതിനിടയില്‍ എൻറെ കണ്ണില്‍ മുളക് തേച്ചത് മാത്രമല്ല എന്‍റെ അമ്മയുടെ കാര്യമാണ് എന്‍റെ മനസിലെന്നും രജിത്തിനോട് രേഷ്മ പറഞ്ഞു. തീരുമാനത്തില്‍ മാറ്റമില്ലല്ലോ എന്ന് മോഹന്‍ലാല്‍ ചോദിച്ചതിന് പിന്നാലെ ഇല്ലെന്ന് രേഷ്മ ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്ന് നമുക്ക് നാളെ കാണാമെന്ന് പറഞ്ഞ് മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിനകത്തുനിന്ന് പുറത്തുവന്നു. രജിത്തിന് ആശംസകള്‍ നേരുകയും നന്നായിരിക്കട്ടെയെന്ന് പറഞ്ഞ് വീട്ടിനകത്ത് മുമ്പ് സംഭവിച്ച കാര്യങ്ങള്‍ രജിത്തിനെ കാണിച്ചു. വീടിനകത്ത് നടന്ന കാര്യങ്ങള്‍ കാണുന്നതിനിടയില്‍ രജിത്തിന്‍റെ കണ്ണുനിറയുന്നുണ്ടായിരുന്നു.

അവസാനമായി പടിയിറങ്ങുമ്പോള്‍ ചുറ്റും ആളുകളും ഉണ്ടായിരുന്നില്ല. കൊറോണാ പ്രതിരോധത്തിന്‍റെ ഭാഗമായി ആള്‍ക്കൂട്ടമൊഴിഞ്ഞ സദസിലൂടെ രജിത്ത് പുറത്തേക്ക് പോയി. ഈ സീസണിൽ ഒന്നും അല്ലാതെ എത്തിയ രജിത് കുമാർ അങ്ങനെ ബിഗ് ബോസ് വീട്ടിലെ രാജാവായി തന്നെ ആണ് മടക്കം.