ഇത്രയും പ്രായം ആയിട്ടും വൃത്തിയും മെനയും ഇല്ല; അഭിരാമിക്കും അമൃതക്കുമെതിരെ ദയ അച്ചു..!!

341

ബിഗ് ബോസ് മത്സരം മുറുകുമ്പോൾ ടാസ്കുകളും മറ്റും കൂടുതൽ ആവേശം ആകുകയാണ്. ഈ ആഴ്ചത്തെ എവിക്ഷൻ പ്രക്രിയയിൽ അടുത്ത സുഹൃത്തിൽ നിന്നും ഒരാളെ നോമിനേഷൻ നൽകാൻ ആണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. ആര്യയും ഷാജിയും എത്തിയപ്പോൾ ഷാജിയെ നോമിനേറ്റ് ചെയ്യുക ആയിരുന്നു.

അതുപോലെ സുജോ രഘു എത്തിയപ്പോൾ രഘുവും. സാന്ദ്രയും അഭിരാമി അമൃത എത്തിയപ്പോൾ അഭിരാമി അമൃത എന്നിവർ നോമിനേറ്റ് ആകുകയും ഫുക്രൂ രേഷ്മ എത്തിയപ്പോൾ രേഷ്മയും നോമിനേറ്റ് ആകുകയും ചെയ്തു. അവസാനത്തെ ഊഴമായി എത്തിയത് അലീനയും ദയ അച്ചുവും ആയിരുന്നു. അലീന തന്ത്ര പൂർവം ദയയെ കുരുക്കിട്ട് നോമിനേറ്റ് ചെയ്യിക്കുകയായിരുന്നു.

എന്നാൽ ഇതിനിടയിൽ ആണ് ദയ ബിഗ് ബോസ് നടത്തിയ ഈ രീതിയിൽ ഉള്ള നോമിനേഷൻ പ്രക്രിയ ശരിയായില്ല എന്നും താൻ ചെയ്യുക ആയിരുന്നു എങ്കിൽ അഭിരാമി അമൃത സഹോദരിമാരെ ആണ് ചെയ്യുക എന്നും കാരണം പ്രായം 29 വയസ്സ് ആയിട്ടും വൃത്തി എന്നത് അവർക്ക് ഇല്ല എന്നും എവിടേക്കു എത്തിയപ്പോൾ ഇട്ട വസ്ത്രങ്ങൾ ഇപ്പോഴും അലക്കാതെ വെച്ചേക്കുക ആണ് എന്നും ദയ ആരോപണം നടത്തുക ആയിരുന്നു. കണ്ണിനു അസുഖം ആയി അലീനയും അതിനൊപ്പം തന്നെ ദയയും കുറച്ചു കാലം ബിഗ് ബോസ് വീട്ടിൽ നിന്നും മാറി നിന്നിരുന്നു. ഈ സമയത്ത് ഇരുവരും കൂടുതൽ സുഹൃദത്തിൽ ആകുക ആയിരുന്നു.

സ്വയം തന്നെ നോമിനേറ്റ് ചെയ്ത ദയയോട് ബിഗ് ബോസ് വിജയി ആകാൻ ആഗ്രഹം ഇല്ലേ എന്ന് ചോദിക്കുക ആയിരുന്നു. അതിനു മറുപടി ദയ നൽകിയത്. അലീന അല്ലാതെ മറ്റാരെങ്കിലും ആയിരുന്നു എങ്കിൽ താൻ നോമിനേറ്റ് ചെയ്തേനെ എന്നായിരുന്നു. തുടർന്ന് അമൃത ആയിരുന്നു എങ്കിൽ യാതൊരു സങ്കടവും ഇല്ലാതെ നോമിനേറ്റ് ചെയ്യുമായിരുന്നു എന്ന് ദയ പറയുന്നു.

വൃത്തി ഇല്ലായ്മ ആണ് അമൃതയിൽ ദയ കാണുന്ന പോരായ്മ. വീട്ടിൽ പാട്ടുകൾ പാടുന്നത് അല്ല വലിയ കാര്യം. വസ്ത്രങ്ങൾ കഴുകാത്തത് കൊണ്ട് ഈച്ചയും കൊതുകയും കാരണം ഉറങ്ങാൻ പോലും കഴിയുന്നില്ല എന്നും ദയ പറയുന്നു.

Facebook Notice for EU! You need to login to view and post FB Comments!