കാൻസർ ബാധിച്ച മലയാള സിനിമ താരങ്ങൾ; രക്ഷപ്പെട്ടവർക്കൊപ്പം മലയാളികളുടെ മനസ്സിൽ വിങ്ങലായി ജിഷ്ണു..!!

444

ഫെബ്രുവരി 4 ആണ് ലോക കാൻസർ ദിനമായി ആചരിക്കുന്നത്. പണ്ടുകാലങ്ങളിൽ അപൂർവ്വങ്ങളിൽ അപൂർവം ആയി മാത്രം കേട്ട് വന്നിരുന്ന ഒന്നായിരുന്നു കാൻസർ. എന്നാൽ ഇന്ന് ഓരോ ദിനവും കാൻസർ രോഗികളുടെ എണ്ണം കൂടി കൂടി ആണ് വരുന്നത്. രോഗം ബാധിക്കുന്നവർക്ക് ഒപ്പം തന്നെ അത് കണ്ടു നിൽക്കുന്നവരുടെയും അവസ്ഥ വേദന ജനകമാണ്.

എന്നാൽ കാൻസർ എന്ന് കേൾക്കുമ്പോൾ ഭയക്കുന്നവർക്ക് മുന്നിൽ പുഞ്ചിരിയോടെ നേരിട്ട് തരണം ചെയ്ത ഒട്ടേറെ ആളുകൾ നമുക്ക് എല്ലാവര്ക്കും ഒരു പ്രചോദനമായി നമുക്ക് ചുറ്റും തന്നെ ഉണ്ട്. ഇത്തരത്തിൽ കാൻസറിനെ പടപൊരുതി തോൽപ്പിച്ച ഒരുപിടി ആളുകളെ അറിയാം. ധൈര്യം കൊണ്ടും ഇച്ഛാശക്തികൊണ്ടും കാൻസറിനെ നേരിട്ട മലയാളി സിനിമ താരങ്ങൾ ഇവർ ആണ്..

നടിയും ഗായികയുമായ മമ്ത മോഹൻദാസ്. മമ്തയെ കാൻസർ രോഗം കീഴടക്കിയത് 2009 ൽ ആയിരുന്നു. എന്നാൽ കാൻസർ എന്ന രോഗത്തിന് മുന്നിൽ കീഴടങ്ങാൻ താരം തയ്യാറിയില്ല. 2019 ആകുമ്പോൾ 10 വർഷ ചലഞ്ചുമായി താരം ഫോട്ടോ അടക്കം പങ്കുവെച്ചിരുന്നു. എനിക്ക് കാൻസർ കിട്ടി എന്നാൽ എന്നെ ക്യാൻസറിന് കിട്ടിയില്ല എന്നായിരുന്നു താരം കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

മലയാള സിനിമയിൽ പ്രേക്ഷകരെ ഹാസ്യത്തിന്റെ നെറുകയിൽ എത്തിച്ച താരമാണ് മുൻ എം പിയും നടനുമായ ഇന്നസെന്റ്. 2013 ൽ ആയിരുന്നു തട്ടത്തിൻ കാൻസർ ലഭിക്കുന്നത്. തൊണ്ടക്ക് ആയിരുന്നു അദ്ദേഹത്തിന് കാൻസർ രോഗം ബാധിച്ചത്. കീമോ തെറാപ്പിക്ക് വിദേയനായ താരം പെട്ടന്ന് സുഖം പ്രാപിക്കുകയും അഭിനയ ലോകത്തിൽ തിരിച്ചെത്തുകയും ചെയ്തു.

തെന്നിന്ത്യയിൽ നിരവധി ചിത്രങ്ങളിൽ കൂടി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഗൗതമി. താരത്തിന് സ്തനാർബുദം ബാധിച്ചത് 35 ആം വയസിൽ ആയിരുന്നു. നാല് വര്ഷം നീണ്ടു നിന്ന ചികിത്സക്ക് ഒടുവിൽ ആണ് താരം ക്യാൻസറിൽ നിന്നും മുക്തി നേടിയത്. കാൻസർ വിന്നർ എന്ന് വിശേഷം തനിക്ക് ലഭിച്ചതിൽ സന്തോഷം മാത്രം ആണ് ഉള്ളത് എന്നും താരം പറയുന്നു.

കാൻസർ എന്ന രോഗത്തെ പോരാടി ജയിച്ചവർക്ക് മുന്നിൽ എന്നും വേദനയോടെ ഓർക്കുന്ന താരം ആണ് നമ്മൾ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ ജിഷ്ണു. തൊണ്ടയിൽ ആയിരുന്നു ജിഷ്ണുവിന് കാൻസർ. പുഞ്ചിരിയോടെ തന്നെ ആദ്യ വട്ടം ക്യാന്സറിനെ കീഴടക്കിയ ജിഷ്ണുവിനെ രണ്ടാം വട്ടം ക്യൻസർ വന്നപ്പോൾ കൂടെ കൊണ്ടുപോയി.