ഇന്ദ്രൻസിന്റെ നായികയായാൽ ഇമേജ് തകരും; എന്നാൽ പിന്നീട് സംഭവിച്ചത് ഇങ്ങനെ..!!

624

ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രം‌ഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ താരം ആണ് ഇന്ദ്രൻസ്. സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ ബി.എഡ്. എന്ന ചിത്രത്തിലെ വേഷം അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. 2018 ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 2018 ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി.

2019 ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം നേടി. ആദ്യ കാലങ്ങളിൽ കോമഡി വേഷങ്ങൾ ചെയ്തിരുന്ന ഇന്ദ്രൻസ് തുടർന്ന് കലാമൂല്യമുള്ള ചിത്രങ്ങളുടെ ഭാഗമായി മാറുകയായിരുന്നു.

എന്നാൽ മലയാളത്തിലെ രണ്ടു നായികമാർ ഇന്ദ്രൻസിന്റെ നായികയാവാൻ കഴിയില്ല എന്ന് പറഞ്ഞ സംഭവം ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ആർ ശരത് എന്ന സംവിധായകൻ ഇത്തരത്തിൽ ഒഴുവാക്കിയത് ഒരു കാലത്ത് മുൻനിര നായികമാർ ആയിരുന്ന ലക്ഷ്മി ഗോപാലസ്വാമി ആശാ ശരത് എന്നിവരെ ആയിരുന്നു.

ആർ ശരതിന്റെ ‘ബുദ്ധൻ ചിരിക്കുന്നു’ എന്ന സിനിമയിൽ ചാർളി ചാപ്ലിന്റെ വേഷത്തിലാണ് ഇന്ദ്രൻസ് എത്തിയത്. അതിൽ ഇന്ദ്രൻസിന്റെ നായികയായി തീരുമാനിച്ചത് ആദ്യം ആശാ ശരത്തിനെ ആയിരുന്നു. എന്നാൽ ഇന്ദ്രൻസിനോടൊപ്പം നായികയായി അഭിനയിച്ചാൽ തന്റെ ഇമേജ് തകരുമെന്നു പറഞ്ഞ് മറ്റൊരു നായകനെ വയ്ക്കാൻ ആശാ ശരത് സംവിധായകനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശരത് ആശയെ വേണ്ട എന്ന് തീരുമാനിക്കുക ആയിരുന്നു.

തുടർന്നാണ് ലക്ഷ്മി ഗോപാലസ്വാമി എത്തുന്നത്. ഇന്ദ്രന്റെ നായികയായി അഭിനയിക്കാൻ ഒരു വേഷം ഉണ്ടെന്നു സംവിധായകൻ പറഞ്ഞപ്പോൾ ലക്ഷ്മി ഇരു കയ്യും നീട്ടി സ്വീകരിക്കുക ആയിരുന്നു. എന്നാൽ പൂജക്ക് എത്തിയപ്പോൾ ആണ് താരത്തിന് അമളി മനസിലായത്. താരം കരുതിയത് ഇന്ദ്രൻസ് എന്ന് പറഞ്ഞപ്പോൾ ഇന്ദ്രജിത്തിനെ ആയിരുന്നു. തുടർന്ന് ഇന്ദ്രൻസിന്റെ നായികയാകാൻ താനില്ലെന്ന് പറഞ്ഞു. ഇന്ദ്രജിത്തിനെ നായകനാക്കിയാൽ പ്രതിഫലം കുറച്ച് പോലും അഭിനയിക്കാമെന്നും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. എന്നാൽ എന്റെ സിനിമയിലെ നായകനെ ഞാനാണ് തീരുമാനിക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു. ഇതോടെ നായികമാർ രണ്ടു പേരും സിനിമയിൽ നിന്നും ഔട്ട് ആകുക ആയിരുന്നു.

ഇന്ന് മലയാള സിനിമയിൽ കലാമൂല്യം ഉള്ള ചിത്രങ്ങൾ എടുത്താൽ അതിൽ കൂടുതലും ഇന്ദ്രൻസിന്റെ വകയാണ്. കാലത്തിനു അനുസരിച്ചു മാറിയ ഇന്ദ്രൻസ് ഇന്നും സിനിമയിൽ മുന്നേറുമ്പോൾ നായികമാർ പാതി വഴിയിൽ വീണു എന്ന് വേണം പറയാൻ.