മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാരാവുന്നു.. പേടിച്ചിട്ടാണോ മമ്മൂട്ടി സിനിമയുടെ സര്‍പ്രൈസ് പുറത്ത് വിട്ടത്

1428

മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും, മലയാള സിനിമയുടെ നെടുംതൂണുളായ ഇവർ നായകനാകുന്ന കുഞ്ഞാലിമരയ്ക്കാർ വരുന്നു.

മമ്മൂട്ടി നായകനാകുന്ന ചിത്രം സംവിധനം ചെയ്യുന്നത് സന്തോഷ് ശിവൻ ആണ്. ടി പി രാജീവനും ശങ്കർ രാമകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്, ഓഗസ്റ് സിനിമയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസും ചെയ്തു. കുഞ്ഞാലി മരക്കാർ 4 എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ നാമം.

മലയാളത്തില്‍ നിന്നും ഇതിഹാസ പുരുഷന്മാരുടെ ഒന്നിലധികം സിനിമകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. എന്നാല്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒരാളുടെ തന്നെ ജീവിതകഥയുമായി വന്നാല്‍ എന്തായിരിക്കും സ്ഥിതി. നവംബര്‍ ഒന്നിന് കേരള പിറവി ദിനത്തില്‍ വന്ന സന്തോഷ വാര്‍ത്തയാണെങ്കിലും മോഹന്‍ലാല്‍ മമ്മൂട്ടി ആരാധകന്മാര്‍ക്ക് വെല്ലുവിളിയായിരിക്കുകയാണ്.

കുഞ്ഞാലി മരയ്ക്കാരുടെ ജീവിതകഥ സിനിമയാവുമ്പോള്‍ മമ്മൂട്ടി നായകനാവുന്നു എന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നതാണ്. മമ്മൂട്ടിയ്‌ക്കൊപ്പം പൃഥ്വിരാജും ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന അടുത്ത മോഹന്‍ലാല്‍ ചിത്രം കുഞ്ഞാലി മരയ്ക്കാരുടെ കഥയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. പിന്നാലെ മമ്മൂട്ടി ചിത്രത്തിനെ കുറിച്ച് സര്‍പ്രൈസും വന്നു.

പോര്‍ച്ചുഗീസുകാരില്‍ നിന്നും നാടിനെ രക്ഷിക്കുന്നതിനായി കോഴിക്കോട്ടേ സാമൂതിരിയുടെ നാവികപ്പടയുടെ മുസ്‌ലിം നായകനായിരുന്നു മുഹമ്മദ് കുഞ്ഞാലി മരക്കാര്‍. അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന സിനിമയില്‍ മമ്മൂട്ടി നായകനാവാന്‍ പോവുകയാണ്.

പല പേരുകളും കേട്ടിരുന്നെങ്കിലും ഒടുവില്‍ മമ്മൂട്ടി അഭിനയിക്കുമെന്ന് ഔദ്യോഗികമായി തീരുമാനം വന്നിരിക്കുകയാണ്. കേരള പിറവി ദിനത്തില്‍ മമ്മൂട്ടി തന്നെ സിനിമയുടെ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. ഷാജി നടേശന്റെ കീഴിലുള്ള ആഗസ്റ്റ് സിനിമയാണ് കുഞ്ഞാലി മരയ്ക്കാര്‍ നിര്‍മ്മിക്കാന്‍ പോവുന്നത്. ഞങ്ങളുടെ വലിയ സര്‍പ്രൈസ് എന്ന് പറഞ്ഞ് ഷാജി നടേശനും പോസ്റ്റര്‍ പുറത്ത് വിട്ടിട്ടുണ്ട്. തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, എന്നിങ്ങനെ പല ഭാഷകലിലാണ് ചിത്രം വരാന്‍ പോവുന്നത്.

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയും കുഞ്ഞാലി മരയ്ക്കാരുടെ ജീവിതകഥയാണ് പറയുന്നതെന്ന് ഇന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സിനിമയെ കുറിച്ച് ഔദ്യോഗികമായി സ്ഥിതികരണം ഇനിയും വന്നിട്ടില്ല. ഇന്ത്യ മുഴുവനും അതിശയിപ്പിക്കുന്ന സിനിമയുമായിട്ടാണ് മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നതെന്ന് മുമ്പ് പറഞ്ഞിരുന്നു. മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന സിനിമ അഞ്ച് ഭാഷകളിലായിട്ടാണ് ഒരുങ്ങുന്നത്.