കഥപറയാൻ മുംബൈക്ക് വരണ്ട ഞാൻ കൊച്ചിയിലേക്ക് വരാം എനിക്ക് ലാൽ സാറിനെ നേരിട്ട് കാണണം; അർബാസ് ഖാൻ ഞെട്ടിച്ചെന്ന് സിദ്ദിഖ്..!!

6332

സൂപ്പർഹിറ്റ് സംവിധായകൻ സിദ്ദിഖും സൂപ്പർസ്റ്റാർ മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം ആണ് ബിഗ് ബ്രദർ. വമ്പൻ മുതൽ മുടക്കിൽ എത്തുന്ന ചിത്രം ജനുവരി 16 നു തീയറ്ററുകളിൽ എത്തുകയാണ്.

ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രധാന വേഷത്തിൽ എത്തുന്നത് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ സഹോദരൻ അർബാസ്‌ ഖാൻ ആണ്. എന്നാൽ ചിത്രത്തിലേക്ക് അർബാസ് എത്തിയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ സിദ്ദിഖ്.

ബോഡി ഗാർഡ് എന്ന സിനിമ സൽമാനെ വെച്ച് ഹിന്ദിയിൽ റീമേക്ക് ചെയ്യുന്ന സമയത്തേ അർബ്ബാസ് ഖാനെ അറിയാം. ചിത്രത്തിലെ വേദാന്തം ഐപിഎസ് അർബാസ് ചെയ്താൽ നന്നായിരിക്കുമെന്ന് പലരും പറഞ്ഞു. അർബാസിനെ ഫോൺ ചെയ്ത് കഥ പറയാൻ മുംബൈയിലേക്ക് വരാമെന്ന് ഞാൻ പറഞ്ഞു.

എന്നാൽ താൻ കൊച്ചിയിലേക്ക് വരാമെന്നും മോഹൻലാൽ സാറിനെ നേരിട്ട് കാണണമെന്നും അദ്ദേഹം പറഞ്ഞു. കഥയും കേട്ട് ഇഷ്ടപ്പെട്ട് മോഹൻലാലിനെയും കണ്ട ശേഷമാണ് അദ്ദേഹം മടങ്ങിയതെന്ന് സിദ്ദീഖ് പറയുന്നു.

സൽമാൻ ഖാൻ ചിത്രം ദബാങ്കിലൂടെ അഭിനയ ജീവിതം തുടങ്ങിയ അർബാസ് ഖാന്റെ ആദ്യ തെന്നിന്ത്യൻ ചിത്രം കൂടിയാണ് ബിഗ് ബ്രദർ. ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ സിദ്ദിഖ് കോമ്പിനേഷനിൽ എത്തുന്ന ബിഗ് ബ്രദർ വമ്പൻ ആക്ഷൻ രംഗങ്ങളും സസ്‌പെൻസും നിറഞ്ഞതാണെന്ന് ട്രൈലെർ സൂചിപ്പിക്കുന്നു.