ഭാമ ഇനി അരുണിന് സ്വന്തം; എല്ലാം ഭാമയുടെ ഇഷ്ടം പോലെയെന്ന് അരുൺ..!!

245

കാത്തിരുന്ന ഒരു കല്യാണം കൂടി കഴിഞ്ഞിരിക്കുന്നു മലയാള സിനിമയിൽ. മലയാളികളുടെ പ്രിയ നടി ഭാമയാണ് വിവാഹിതയാണ്. നിവേദ്യം എന്ന ചിത്രത്തിൽ കൂടി ശാലീനത്വം തുളുമ്പുന്ന മുഖഭാവത്തോടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഭാമ.

മലയാളത്തിനൊപ്പം അന്യഭാഷയിൽ കൂടി തിളങ്ങിയ താരം 30 വയസിൽ എത്തിയിട്ടും വിവാഹം കഴിക്കാത്തത് ആരാധകർ നേരത്തെ തന്നെ ചോദ്യം ഉയർത്തിയിരുന്നു. ദുബായിൽ ബിസിനസുകാരനായ അരുണാണ് വരൻ. ചെന്നിത്തല സ്വദേശിയായ അരുൺ ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ്.

വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണെന്ന് ഭാമ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിവാഹ ശേഷം സിനിമയിലേക്ക് ഉണ്ടാകുമോ എന്നുള്ള ചോദ്യത്തിന് എല്ലാം ഭാമയുടെ ഇഷ്ടം പോലെ ആണ് എന്ന ആയിരുന്നു അരുൺ മറുപടി നൽകിയത്.