പോകാന്‍ പറ പറ്റങ്ങളോട്, അവരോടുള്ള താക്കീത് അതാണ്: പൊട്ടിത്തെറിച്ച് സുരേഷ് ഗോപി…!!

2090

സാമൂഹിക മാധ്യമത്തിൽ പലരും വിമർശനങ്ങൾ നേരിടാറുണ്ട്. പല തരത്തിൽ ഉള്ള വിമർശങ്ങൾ ഉണ്ടായിട്ട് ഉള്ളൂ എങ്കിൽ കൂടിയും കാലം മാറിയതോടെ പലരും ഇത്തരത്തിൽ ഉള്ള കാര്യങ്ങളോട് രൂക്ഷമായി പ്രതികരണം നടത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ തന്നെ വിമര്‍ശിക്കുന്നവരോട് പൊട്ടിത്തെറിച്ച് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി.

‘പോകാന്‍ പറ പറ്റങ്ങളോട്’ എന്നുമാത്രമാണ് തനിക്ക് ഇത്തരക്കാരോട് പറയാനുള്ളതെന്ന് ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പരിഹസിച്ചവരോട് ഒന്നേ പറയാനുള്ളു പോകാന്‍ പറ പറ്റങ്ങളോട് അത്രയേ ഉള്ളൂ. അതാണെന്റെ റിയാക്ഷന്‍. അവരൊക്കെ വിമര്‍ശിക്കുമ്പോഴും സ്വയം ഒന്നാലോചിക്കണം താനെന്താണ് ചെയ്തിട്ടുള്ളത്?? അവരോടുള്ള ഉത്തരം അതാണ്. അവരോടുള്ള താക്കീതുമതാണ്. ഞാന്‍ പിരിച്ചെടുത്ത് ഇതുവരെ ഒന്നും ചെയ്തിട്ടില്ല.

ഞാന്‍ എന്റെ ഡിസ്പന്‍സേഷനില്‍ നിന്നുണ്ടാക്കിയതാണ്. അത് ആക്ടറായിട്ടോ ഒരു ആംഗര്‍ ആയിട്ടോ എന്റെ കുഞ്ഞുങ്ങള്‍ക്കും സമ്പാദിച്ച് കൂട്ടിയതിന്നാണ്. ഇതൊന്നും പറയാനെനിക്ക് ഇഷ്ടമേ അല്ല. എങ്കിലും കുരുപൊട്ടിയേ പറ്റൂ എന്നുള്ള കുറച്ച് ആള്‍ക്കാരുടെ കുരുവും കിണ്ടിയും ഒക്കെ പൊട്ടട്ടെ. നല്ലതാ’-താരം പറയുന്നു.

Facebook Notice for EU! You need to login to view and post FB Comments!