മരപ്പട്ടിയെ പിടികൂടി തലകീഴായി തൂക്കിയിട്ട് വിവരണം; വാവ സുരേഷിനെതിരെ കേസെടുക്കണമെന്ന് സാമൂഹിക മാധ്യമങ്ങൾ..!!

194

പാമ്പുകളെ പറമ്പിൽ നിന്നും മാളത്തിൽ നിന്നും കിണറ്റിൽ നിന്നും എല്ലാം പിടിച്ചു ഏറെ ആരാധകർ ഉണ്ടാക്കിയ ആൾ വാവ സുരേഷ്. എന്നാൽ പാമ്പുകളെ പിടിക്കുന്ന വാവ സുരേഷ് ഇപ്പോൾ മരപ്പട്ടിയെ പിടിച്ചു വീഡിയോ സഹിതം വിവരണം നടത്തുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്.

മരപ്പട്ടിയെ പിടികൂടുകയും അതിനുശേഷം അതിനെ ഉപദ്രവിച്ചുകൊണ്ട് പെരുമാറുകയും ചെയ്ത വാവ സുരേഷിനെതിരെ കേസെടുക്കണമെന്നാണ് സമൂഹമാധ്യമങ്ങളിൽ മുറവിളിയുയരുന്നത്. പാമ്പുകളെ പിടികൂടുന്നത് ശാസ്ത്രീയ രീതിയിലല്ലെന്ന വിമർശനം ഉയർന്നതിനു പിന്നാലെയാണ് മരപ്പട്ടി വീഡിയോയും പ്രചരിക്കുന്നത്.

പിടികൂടുന്ന ജീവികൾ അത് ഏത് ആയാലും അതിനെ അതിക്രൂരമായി വാവ സുരേഷ് ദ്രോഹിച്ചുകൊണ്ട് പെരുമാറുന്നത് ഇദ്ദേഹത്തിൻ്റെ പതിവാണെന്നും പലരും ചൂണ്ടിക്കാണിക്കുന്നു. ജനങ്ങൾക്കു മുന്നിൽ ഷോ കാണിക്കുന്ന ഇത്തരത്തിലുള്ള വാവസുരേഷിൻ്റെ നീക്കങ്ങൾ പൊലീസ് ഇടപെട്ട് അവസാനിപ്പിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. കഴുത്തിൽ ഞെക്കി പിടിക്കുന്ന പാമ്പുകളെ ചാക്കിൽ ആക്കി അടുത്ത കാടുകളിൽ വിടുന്നതാണ് വാവ സുരേഷിന്റെ പതിവ് എന്നും എന്നാൽ അത്തരത്തിൽ കഴുത്തിൽ മുറുകെ പിടിക്കുന്ന പാമ്പുകൾ അധികം നാളുകൾ ജീവിക്കാറില്ല. വാവ സുരേഷ് സേഫ്റ്റി ഇല്ലാതെ ആണ് പാമ്പുകളെ അടക്കം പിടിക്കുന്നത് എന്നും നേരത്തെ മുതൽ ഡോക്ടർന്മാർ അടക്കം പറഞ്ഞിരുന്നു.

Facebook Notice for EU! You need to login to view and post FB Comments!