തമിഴ്‌നാട്ടിൽ ആദ്യ കൊറോണ മരണം; രാജ്യത്ത് മരണം 11 കടന്നു; രാജ്യം അതീവ ജാഗ്രതയിൽ..!!

158

രാജ്യം കൊറോണക്ക് എതിരെ അതീവ ജാഗ്രതയിൽ. തമിഴ്‌നാട്ടിൽ കൊറോണ മൂലം ഉള്ള ആദ്യ മരണം സ്ഥിരീകരണം നടത്തി ഇരിക്കുകയാണ്. മധുര അണ്ണാ നഗറിൽ ഉള്ള 54 വയസുള്ള ആൾ ആണ് മരിച്ചിരിക്കുന്നത്. തമിഴ് നാട്ടിലെ ആദ്യ മരണം ആണ് അയാളുടേത്. പ്രമേഹ രോഗിയായ ഇയാളിൽ ചൊവ്വാഴ്ച ആണ് കൊറോണ സ്ഥിരീകരണം നടത്തിയത്. ഇദ്ദേഹത്തിന് എങ്ങനെയാണ് കൊറോണ വന്നത് എന്ന് കണ്ടെത്താൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞില്ല.

രാജ്യത്ത് കൊറോണ വൈറസ് മൂലം ഉള്ള മരണം 11 ആയി. സാമൂഹിക അകലം പാലിക്കണം എന്ന് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്. 21 ദിവസത്തേക്ക് ഇന്ത്യ ലോക്ക് ഡൌൺ ആയിരിക്കും.