ഞാന്‍ ദിലീപേട്ടന്റെ ഫോണില്‍ കാവ്യയുമായുള്ള മെസ്സേജുകള്‍ കണ്ടു; മഞ്ജു വാര്യരുടെ മൊഴി ഇങ്ങനെയാണ്

2134

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ നല്‍കിയ മൊഴി പുറത്ത്. കാവ്യക്ക് ദിലീപുമായി അവിഹിത ബന്ധം ഉണ്ടായിരുന്നതായി തനിക്ക് മനസ്സിലായതായും, താനറിഞ്ഞ കാര്യങ്ങള്‍ ദിലീപുമായി സംസാരിച്ചപ്പോള്‍ വീട്ടില്‍ വഴക്കുണ്ടായതായും മഞ്ജു നല്‍കിയ മൊഴിയില്‍ പറയുന്നു. ദിലീപുമായുള്ള വിവാഹം കഴിഞ്ഞ ശേഷം സിനിമയില്‍ നിന്നും ഞാന്‍ പൂര്‍ണ്ണമായും മാറി നില്‍ക്കുകയായിരുന്നു. വീടിനു പുറത്തേക്ക് എനിക്കൊരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ഞാന്‍ ദിലീപേട്ടന്റെ ഫോണില്‍ കാവ്യയുമായുള്ള മെസ്സേജുകള്‍ കണ്ടു. അതെന്റെ സുഹൃത്തുക്കളും നടിമാരുമായ ഗീതു മോഹന്‍ ദാസിനോടും,സംയുക്ത വര്മ്മയോടും ആക്രമിക്കപ്പെട്ട നടിയോടും പറയുകയുണ്ടായി. അക്രമിക്കപ്പെട്ട നടിയ്ക്ക് അറിയാവുന്ന കാര്യങ്ങള്‍ എന്നോട് തുറന്നു പറയുകയും ചെയ്തു. ദിലീപിനെ കുറിച്ചും കാവ്യയെ കുറിച്ചും താനറിഞ്ഞ കാര്യങ്ങള്‍ ഉറപ്പിക്കുന്ന വിവരങ്ങള്‍ തന്നെയാണ് നടി പറഞ്ഞതെന്നും മഞ്ജു മൊഴിയില്‍ പറയുന്നു. ഇരുവരുടെയും ബന്ധത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ദിലീപിനോട് ചോദിച്ചു. അതിന്റെ പേരില്‍ ദിലീപിന് നടിയോട് ദേഷ്യം ഉണ്ടായി.

കാവ്യയുമായുള്ള ബന്ധം ഞാന്‍ അറിഞ്ഞ് വീട്ടില്‍ പ്രശ്നം ഉണ്ടായതിനുശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെയും ദിലീപും സഹോദരിയും ചേര്‍ന്ന് എതിര്‍ത്തിരുന്നതായും മഞ്ജു വാര്യര്‍ പറയുന്നു.