വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി; വിവാഹ ചടങ്ങിന്റെ വീഡിയോ കാണാം..!!

211

ചെറുപ്പം മുതൽ തന്നെ ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള വിഷ്‌ണു ഉണ്ണികൃഷ്ണൻ ശ്രദ്ധ നേടുന്നത് അമർ അക്ബർ ആന്റണി എന്ന ചിത്രത്തിൽ തിരക്കഥാകൃത്തായി എത്തുന്നതിൽ കൂടി ആയിരുന്നു. നായകനായി കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രം ചെയ്തു.

തന്റേത് പ്രണയ വിവാഹമല്ലെന്നും വളരെ നാളുകളായി വീട്ടുകാര്‍ കല്യാണാലോചനകളൊക്കെ കൊണ്ട് വരുന്നുണ്ടായിരുന്നെന്നും വിഷ്ണു പറഞ്ഞിരുന്നു. തിരക്കൊക്കെ കഴിഞ്ഞിട്ട് മതി കല്യാണം എന്നായിരുന്നു കരുതിയതെങ്കിലും ബിബിന്റെ കുഞ്ഞിന്റെ മാമ്മോദീസയ്ക്ക് പോയപ്പോഴാണ് തോന്നിയത് അവന് കൊച്ചായി.

ഞാനിങ്ങനെ നടന്നാല്‍ പോരല്ലോ എന്ന്. അങ്ങനെയാണ് വിവാഹത്തെ കുറിച്ച് ചിന്തിച്ചതെന്ന് വിവാഹനിശ്ചയം കഴിഞ്ഞ സമയത്ത് താരം തുറന്ന് പറഞ്ഞത്. ഐശ്വര്യയാണ് വധു. കോതമംഗലത്ത് ആണ് ഐശ്വര്യയുടെ വീട്. ബിടെക് കഴിഞ്ഞു. ഇപ്പോള്‍ പിഎസ്സി കോച്ചിങിന് പോവുകയാണ്. കോതമംഗലത്തുള്ള കലാ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം. തുടര്‍ന്ന് കലൂര്‍ റെന ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറ് മണി മുതല്‍ റിസ്പഷന്‍ ഉണ്ടാകും.