ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടാൻ ഷോപ്പിംഗ് എന്ന പേരിൽ ഉമ്മയുടെ കയ്യിൽ കുഞ്ഞിനേയും കൊടുത്തു മുങ്ങിയ വീട്ടമ്മയും കാമുകനും റിമാന്റിൽ..!!

707

പ്രവാസി മലയാളിയുടെ 24 വയസുള്ള യുവതിയാണ് ഫേസ്ബുക്കിൽ കൂടി പരാജയപ്പെട്ട മുപ്പതുകാരനൊപ്പം ഈ കഴിഞ്ഞ ഫെബ്രുവരി 12 നു ഒളിച്ചോടിയത്. രണ്ടര വയസുള്ള കുഞ്ഞിനേയും ഉപേക്ഷിച്ചായിരുന്നു യുവതിയുടെ പോക്ക്.

ആലക്കാട് വലിയ പള്ളിക്ക് സമീപത്തെ ഓലിയന്റകത്ത് പൊയില്‍ റുമൈസ കാമുകന്‍ ചപ്പാരപ്പടവിലെ റാഷിദ് എന്നിവരാണ് പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 12 നാണ് കുട്ടിയെ തന്റെ ഉമ്മയെ ഏല്‍പ്പിച്ച്‌ ഷോപ്പിങ്ങിനാണെന്നു പറഞ്ഞ് റുമൈസ വീട്ടില്‍ നിന്നിറങ്ങിയത്.

എന്നാല്‍ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇരുവരും സ്റ്റേഷനില്‍ ഹാജരായത്. തുടർന്നാണ് എറണാകുളം ബംഗളുരു എന്നിവടങ്ങളിൽ കറങ്ങിയ ഇരുവരും തങ്ങളെ പോലീസ് തിരയുന്നതായി വിവരം ലഭിക്കുന്നത്.

തുടർന്നാണ് ഇരുവരും പൊലീസിന് മുന്നിൽ കീഴടങ്ങുന്നത്. പയ്യന്നുർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ ചുമതലയിൽ ഉള്ള കൂത്തുപറമ്പ മജിസ്‌ട്രേറ്റ് കോടതിയിൽ ആണ് ഇരുവരെയും റിമാന്റ് ചെയ്യുന്നത്. ജുവൈനൽ ആക്ട് പ്രകാരം ആണ് റുസൈമക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. നാടുവിടാൻ പ്രേരിപ്പിച്ചതിനാണ് റാഷിദിനെതിരെ കേസ്.