2019 ഏറ്റവും കൂടുതൽ വരുമാനം നേടിയ ഒമ്പത് സൗത്ത് ഇന്ത്യൻ സിനിമ താരങ്ങൾ..!!

2320

കാലങ്ങൾ മാറുന്നതിനു അനുസൃതമായ സൗത്ത് ഇന്ത്യൻ സിനിമ മേഖലയും വളരുകയാണ്. വമ്പൻ സിനിമകൾക്ക് ഒപ്പം വലിയ വിജയമായ ചിത്രങ്ങളും സൗത്ത് ഇന്ത്യയിൽ നിന്ന് ഉണ്ട് എന്ന് വേണം പറയാൻ. സൗത്ത് ഇന്ത്യൻ സിനിമ ലോകം വളരുന്നതിന് അനുസരിച്ചു ഏറ്റവും കൂടുതൽ വരുമാനം നേടിയ 9 താരങ്ങൾ ഇവർ ആണ്.

9. ഇറങ്ങുന്ന ചിത്രങ്ങൾ എല്ലാം വിജയം ആണെങ്കിൽ കൂടിയും വിജയ് നായകനായി ഒരു വർഷം എത്തുന്നത് ഒരു സിനിമ മാത്രം ആണ്. അതുകൊണ്ടു തന്നെ വരുമാനത്തിൽ ഒമ്പതാം സ്ഥാനം മാത്രം നേടാനേ വിജയിക്ക് കഴിഞ്ഞുള്ളു. വാർഷിക വരുമാനം 30 കോടിയാണ്. ഫോബ്സ് ലിസ്റ്റിൽ 47 ആം സ്ഥാനം.

8. മുപ്പത്തിരണ്ട് കോടിയോളം രൂപ നേടി തമിഴ് നടൻ ധനുഷ് എട്ടാമത് എത്തി. ഫോബ്‌സ് ലിസ്റ്റിൽ 64 ആണ് ധനുഷിന്റെ റാങ്ക്.

7. മുപ്പത്തിമൂന്നര കോടി രൂപ വാർഷിക വരുമാനം നേടി മെഗാ സ്റ്റാർ മമ്മൂട്ടി ഏഴാം സ്ഥാനത്തു വന്നിട്ടുണ്ട്. ഫോബ്‌സ് ലിസ്റ്റിൽ അറുപത്തിരണ്ടാം സ്ഥാനത്തു ആണ് മമ്മൂട്ടി.

6. മുപ്പത്തി നാലു കോടിയോളം രൂപ വാർഷിക വരുമാനവുമായി ഉലക നായകൻ കമൽ ഹസൻ ഈ ലിസ്റ്റിൽ ആറാം സ്ഥാനത്തു എത്തിയപ്പോൾ ഫോബ്‌സ് ലിസ്റ്റിൽ അദ്ദേഹത്തിന് 56 ആണ് റാങ്ക്.

5. ഫോബ്‌സ് ലിസ്റ്റിൽ അമ്പത്തിനാലാം സ്ഥാനത്തു ഉള്ള തെലുഗ് സൂപ്പർ താരം മഹേഷ് ബാബു ഈ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തു ആണ്. 35 കോടി രൂപയാണ് മഹേഷ് ബാബുവിന്റെയും വാർഷിക വരുമാനം.

4. ഫോബ്‌സ് ലിസ്റ്റിൽ നാല്പത്തിനാലാം സ്ഥാനത്തു ഉള്ള ബാഹുബലി താരം പ്രഭാസിന്റെ വാർഷിക വരുമാനം 35 കോടി രൂപയാണ്. ഈ ലിസ്റ്റിൽ നാലാം സ്ഥാനം ആണ് അദ്ദേഹം അലങ്കരിക്കുന്നത്.

3. ഫോബ്‌സ് ലിസ്റ്റിൽ അൻപത്തി രണ്ടാം സ്ഥാനത്തുള്ള അജിത് ആണ് ഈ ലിസ്റ്റിൽ മൂന്നാമത്തെ സ്ഥാനത്തു. നാൽപ്പതു കോടി രൂപയാണ് തല അജിത്തിന്റെ ഈ വർഷത്തെ വരുമാനം.

2. രണ്ടാം സ്ഥാനത് ഉള്ളത് മോഹൻലാൽ ആണെന്നുള്ളത് ആണ് ഏറ്റവും ശ്രദ്ധേയം. കാരണം കഴിഞ്ഞ വർഷം ഫോബ്‌സ് പുറത്തിറക്കിയ ഏറ്റവും കൂടുതൽ വരുമാനം നേടിയ 100 ഇന്ത്യൻ സെലിബ്രിറ്റി ലിസ്റ്റിൽ ഇടം നേടാൻ പോലും കഴിയാത്ത മോഹൻലാൽ ഇത്തവണ രണ്ടാം സ്ഥാനത് ആണ് ഉള്ളത്. ഫോബ്‌സ് ലിസ്റ്റിൽ 27 സ്ഥാനം. 64 കോടിയോളം രൂപയാണ് 2019 ൽ മോഹൻലാൽ നേടിയത്. സിനിമക്ക് ഒപ്പം തന്നെ പരസ്യങ്ങളിൽ നിന്നും മോഹൻലാൽ വരുമാനം നേടിയിട്ടുണ്ട്.

1. ഒന്നാം സ്ഥാനം മറ്റാർക്കും അല്ല. ഫോബ്‌സ് ലിസ്റ്റിൽ പതിമൂന്നാം സ്ഥാനത്തു ഉള്ള സൂപ്പർ സ്റ്റാർ രജനികാന്ത് ആണ് ഈ ലിസ്റ്റിൽ ഏറ്റവും മുന്നിൽ ഉള്ള സൗത്ത് ഇന്ത്യൻ താരം. നൂറു കോടി രൂപയാണ് 2019 ഇൽ അദ്ദേഹം വരുമാനം ആയി നേടിയത്.

The nine highest grossing South Indian film stars – 2019