സ്ത്രീകള്‍ സെക്‌സില്‍ ആഗ്രഹിക്കുന്നതെന്ത്

1495
Intimate couple during foreplay in bed

സ്ത്രീയും
പുരുഷനും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് വെറുതെ തലമുറകളെ
ഉത്പാദിപ്പിച്ചു കൂട്ടുക എന്ന അര്‍ഥത്തിലല്ല. മറിച്ച ശാരീരികവും
മാനസികവുമായ ഒന്നുചേരലും പരസ്പരമുള്ള സ്‌നേഹത്തിന്റേയും വിശ്വാസത്തിന്റേയും
അടിത്തറ ഊട്ടിയുറപ്പിക്കുന്ന നിമിഷം കൂടിയാണ്. അതുകൊണ്ടു തന്നെ സെക്‌സില്‍
ഇരുകൂട്ടരുടേയും സംതൃപ്തി അനിവാര്യം, പ്രത്യേകിച്ചു സ്ത്രീകളുടെ.
ലൈംഗികബന്ധത്തില്‍ സ്ത്രീ ആഗ്രഹിക്കുന്നതെന്തെന്ന് അറിഞ്ഞിരിക്കാന്‍ ഒരു
പുരുഷനു കഴിയണം. അതില്‍ ചിലതു നോക്കാം

1. നല്ല സംസാരം കാമോദ്ദീപകമാകും സംസാരിക്കുന്നത് സെക്‌സിലേക്കുള്ള
വഴികാട്ടിയാണ് മിക്കവാറും സ്ത്രീകള്‍ക്ക്. അവരില്‍ സംസാരിക്കുന്നതും
സ്‌നേഹം പ്രകടിപ്പിക്കുന്നതും പ്രധാനമാണ്. നടത്തത്തിനിടയിലോ റിലാക്‌സ്
ചെയ്യുമ്പോഴോ പങ്കാളികള്‍ സംസാരിക്കുന്നത് കാമം ജനിപ്പിക്കും. സ്ത്രീയെ
എത്രത്തോളം പ്രണയിക്കുന്നുണ്ടെന്ന് ഇത്തരം അടുത്തിടപഴകുന്ന സമയങ്ങളില്‍
പുരുഷന്‍ ഉറപ്പു നല്‍കുകയും വേണം.

2. സ്ത്രീകള്‍ അവരുടെ ലുക്കില്‍ ആശങ്കാകുലരാണ് ഒരുപാട് കാലം ഒന്നിച്ചു
കഴിയുന്ന പങ്കാളികള്‍ക്കിടയില്‍ സംഭവിക്കാവുന്ന പ്രശ്‌നമാണ്. തന്റെ
പങ്കാളിക്ക് താന്‍ സൗന്ദര്യം കുറഞ്ഞുപോയവളാണെന്നു തോന്നലുണ്ടാവുന്നത്
സ്ത്രീയില്‍ മാനസിക സമ്മര്‍ദമുണ്ടാ്കും. ഇതുകൊണ്ടാണ് ഇരുട്ടില്‍ മാത്രം
വസ്ത്രം അഴിച്ചു മാറ്റാന്‍ അവള്‍ തയാറാവുന്നത്. എന്നാല്‍ പരിലാളനയിലൂടെ ഇതു
മാറ്റിയെടുക്കാന്‍ പുരുഷനു കഴിയും. സുന്ദരിയല്ലാത്ത സ്ത്രീയോട് നീ വളരെ
സുന്ദരിയാണെന്നും മറ്റും കളവ് പറയേണ്ട കാര്യമില്ല. മറിച്ച് അവളില്‍
സൗന്ദര്യം ജനിപ്പിക്കുന്നതെന്തെങ്കിലും കണ്ടെത്തി പ്രശംസിക്കാന്‍
തയാറായാല്‍ മതിയാവും.

3. സ്ത്രീയുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് സെക്‌സ് പുരുഷന്മാര്‍ക്ക്
സെക്‌സില്‍ ഏര്‍പ്പെടുക എന്നത് ജീവിതത്തില്‍ ഒരു പ്രത്യേക സ്ഥാനം നല്‍കി
മാറ്റി നിര്‍ത്താനാണ് താത്പര്യം. എന്നാല്‍ സ്ത്രീകള്‍ക്കു ലൈംഗിക ബന്ധം
ആസ്വദിക്കണമെങ്കില്‍ ആ ദിവസത്തെ മൊത്തം അനുഭവങ്ങള്‍ നന്നായി
തന്നെയിരിക്കണം. കിടപ്പറയ്ക്കു പുറത്ത് ഭര്‍ത്താവ് പെരുമാറുന്ന രീതി
പോലെയാവും കിടപ്പറയില്‍ അവള്‍ തിരിച്ചു പ്രതികരിക്കുന്നതും.
ശ്രദ്ധയില്ലായ്മ, മോശം വാക്കുകള്‍, ദേഷ്യം, കുറ്റപ്പെടുത്തല്‍ തുടങ്ങിയവ
സ്ത്രീയെ കിടപ്പറയില്‍ ഇന്‍വോള്‍വ്ഡാകുന്നതില്‍ നിന്നും അകറ്റും.
സെക്‌സില്‍ അവള്‍ക്ക് പൂര്‍ണമായും പങ്കുചേരാനും കഴിയില്ല.

4. രതിമൂര്‍ച്ഛ എന്നതു നിര്‍ബന്ധമല്ല പുരുഷന്‍ വിശ്വസിക്കുന്നത് സ്ത്രീയെ
രതിമൂര്‍ച്ഛയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ താന്‍ ഒരു നല്ല
പുരുഷനായി മാറുന്നുള്ളൂ എന്നാണ്. എന്നാല്‍ അത്തരം നിമിഷങ്ങള്‍ നല്ലതു
തന്നെയാണെങ്കിലും എപ്പോഴും അതിന്റെ ആവശ്യമില്ല. സ്ത്രീയാവട്ടെ
സ്വന്തമായിപ്പോലും രതിമൂര്‍ച്ഛയില്‍ എത്തിച്ചേരും. ചിലപ്പോള്‍
ഓര്‍ഗാസത്തിലേക്കെത്തുന്നതിനുപരി ഫോര്‍പ്ലെയിലാവും സ്ത്രീകള്‍ കൂടുതല്‍
താത്പര്യപ്പെടുക.

5. സെക്‌സ് എപ്പോഴും രഹസ്യമാക്കിവയ്‌ക്കേണ്ട കാര്യമില്ല സെക്‌സില്‍ കുറച്ചു
കളികളൊക്കെ ആവശ്യമാണ്. മിക്കവാറും പുരുഷന്മാരും സെക്‌സിന്റെ കാര്യത്തില്‍
വളരെ സീരിയസാണ്. അവര്‍ ചിരിക്കാനോ, പ്രണയാര്‍ദ്രമായി കളികളില്‍
ഏര്‍പ്പെടാനോ ഒക്കെ തയാറാവാതെ പോകുന്നു. ഇത്തരം കളിതമാശകളും നേര്‍ത്ത ചില
നിമിഷങ്ങളും ഇന്റിമേറ്റ് മൊമന്റുകള്‍ കൂടുതല്‍ ആസ്വാദ്യകരവും
റിലാക്‌സിങ്ങും ആയിരിക്കും. ഇത് പങ്കാളികള്‍ രണ്ടുപേരിലും വരാനിടയുള്ള
സമ്മര്‍ദം ഒഴിവാക്കും.

6. സ്ത്രീകള്‍ ആഗ്രഹിക്കുന്നത് സെക്ഷ്വല്‍ ടച്ചും ടെന്‍ഡര്‍നെസും പ്രണയവും
തലോടലും കൈകള്‍ കോര്‍ത്തുപിടിക്കുന്നതും ചുംബിക്കുന്നതുമൊക്കെയാണ്
സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ സെക്‌സിനു മുമ്പല്ലാതെ
ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പുരുഷന്‍ തയാറാവാറില്ലെന്ന് സ്ത്രീകള്‍
പരാതിപ്പെടുന്നു. തൊടുമ്പോള്‍ ഒരു സ്ത്രീയിലുണ്ടാവുന്ന അനുഭൂതി ഭര്‍ത്താവ്
തിരിച്ചറിയപ്പെടണം. ഒരു റിലാക്‌സിങ് മസാജോ തലയിലോ മുഖത്തോ ഉള്ള മസാജിങ്ങോ
ഒക്കെ പുരുഷനു നല്‍കുമ്പോള്‍ തിരികെ ഇതൊക്കെ ആഗ്രഹിക്കുന്നുണ്ട് തന്റെ
പങ്കാളിയെന്നു തോന്നലുണ്ടാവും. അതല്ലെങ്കില്‍ എന്താണ് ആഗ്രഹിക്കുന്നതെന്നും
ഇഷ്ടപ്പെടുന്നതെന്നും പുരുഷനോടു തുറന്നു പറയാന്‍ തയാറാവണം.

7. സെക്‌സിനു ശേഷമുള്ള കരുതല്‍ പ്രധാനം കാര്യം നടത്തിയ ശേഷം തിരിഞ്ഞു
കിടന്നു കൂര്‍ക്കം വലിക്കുന്ന ഭര്‍ത്താക്കന്മാര്‍ ലൈംഗികജീവിതത്തില്‍
തികഞ്ഞ പരാജയങ്ങളാണ്. സെക്‌സില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ സ്ത്രീ
ആഗ്രഹിക്കുന്നത് അവളെ കരുതലോടെ പങ്കാളി സ്‌നേഹിക്കുന്നതാണ്. ലൈംഗിക
ബന്ധത്തിനു ശേഷം പെട്ടെന്നു കിടന്നുറങ്ങുന്നത് അവള്‍ക്ക് സഹിക്കാനാവില്ല.
സെക്‌സിന്റെ പാരമ്യതയില്‍ പുരുഷന്റെ എന്‍ഡോര്‍ഫിന്‍ ലെവല്‍
കൂടുതലായിരിക്കും. എന്നാല്‍ ഇജാക്കുലേഷന്‍ കഴിഞ്ഞാല്‍ ഉടന്‍ ഇറക്ഷന്‍
നഷ്ടപ്പെടുകയും ആകെ തളര്‍ന്നുപോവുകയുമാണ്. എന്നാല്‍ സ്ത്രീയില്‍ ഇതു വളരെ
പതുക്കെ മാത്രമേ സംഭവിക്കൂ. അതുകൊണ്ടു തന്നെ ഭര്‍ത്താവ് പെട്ടെന്ന്
ഉറങ്ങുന്നത് ഇഷ്ടമല്ലെങ്കില്‍ കുറച്ചു നേരം കൂടി അങ്ങനെ കിടക്കാന്‍ പറയുക.
അല്ലെങ്കില്‍ കൈയില്‍ കിടത്തി ഉറക്കാന്‍ ശ്രമിക്കുക. പിന്നീട് പതുക്കെ
ഉണര്‍ത്തിയെടുക്കുക.

ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ എനിക്കു വല്ലാത്ത വേദനയനുഭവപ്പെടുന്നു. പലപ്പോഴും ലൈംഗികബന്ധം പൂര്‍ണമാകുന്നില്ല. എന്താണിതിനു പരിഹാരം? വിശദമാക്കി തരാമോ?