എന്റെ മക്കള്‍ക്കും ആഗ്രഹമുണ്ടായിരുന്നു ഞാന്‍ എങ്ങോട്ടെങ്കിലും ഇറങ്ങി പോകണമെന്ന്; കെപിഎസി ലളിത..!!

13528

നടാകത്തിൽ കൂടി സിനിമയിൽ എത്തിയ താരം ആണ് കെ പി എ സി ലളിത. ഇതുവരെ മലയാളത്തിലും തമിഴിലും കൂടി ഏകദേശം 500 ലധികം ചിത്രങ്ങളിൽ ലളിത അഭിനയിച്ചു കഴിഞ്ഞു. മലയാള സിനിമയിൽ മികച്ച സംഭാവനകൾ നൽകിയിട്ടുള്ള ഭരതൻ ആണ് ലളിതയുടെ ഭർത്താവ്.

1978 ൽ ചലച്ചിത്ര സംവിധായകൻ ഭരതന്റെ ഭാര്യയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർത്ഥ് ചലച്ചിത്ര നടനാണ്. ഏറെനാളായി വിവിധരോഗങ്ങൾ അലട്ടിയിരുന്ന അദ്ദേഹം 1998 ജൂലൈ 30 -നു തന്റെ 52 ആം വയസ്സിൽ മദ്രാസിൽ വെച്ച് അന്തരിക്കുന്നത്. ഭർത്താവ് ഭരതന്റെ വിയോഗത്തിന് ശേഷം തന്റെ ജീവിതം പൂർണ്ണമായും തകർന്നു പോയി എന്നാണ് കെപിഎസി ലളിത പറയുന്നത്.

അഭിനയം എന്ന കല പോലും മറന്നു പോയി ഇനിയൊരിക്കലും അഭിനയിക്കാൻ കഴിയില്ല എന്നാണ് കരുതിയത് എന്നും താരം പറയുന്നു.

”സത്യന്‍ അന്തിക്കാടിനെ കുറിച്ച് രണ്ട് വാക്ക് പറയാതിരിക്കാന്‍ പറ്റില്ല. ചേട്ടന്റെ (ഭരതന്‍) പോക്കോടു കൂടി ഞാന്‍ സിനിമാ അഭിനയം ഏതാണ്ട് നിറുത്തിയ മട്ടായിരുന്നു. അഭിനയിക്കാന്‍ പറ്റുമോ എന്ന് എനിക്ക് തന്നെ സംശയം തോന്നിയ സമയത്താണ് എന്റെ മക്കളെ കൂട്ടു പിടിച്ചിട്ട് സത്യന്‍ സിനിമയിലേക്ക് തിരികെ കൊണ്ടു വന്നത്. എന്റെ മക്കള്‍ക്കും ആഗ്രഹമുണ്ടായിരുന്നു ഞാന്‍ എങ്ങോട്ടെങ്കിലും ഇറങ്ങി പോകണമെന്ന്” എന്ന് കെപിഎസി ലളിത പറഞ്ഞു.

Facebook Notice for EU! You need to login to view and post FB Comments!