അണലി കടിച്ചപ്പോൾ രക്ഷപെട്ടു; പക്ഷെ വിധി മൂർഖന്റെ രൂപത്തിലെത്തി ജീവനെടുത്തു; അഞ്ചലിൽ യുവതിക്ക് സംഭവിച്ചത്; നാട്ടുകാർക്ക് അമ്പരപ്പ്..!!

1230

ഭർത്താവിന്റെ വീട്ടിൽ വെച്ച് അണലി കടിച്ചു ഗുരുതരാവസ്ഥ തരണം ചെയ്ത യുവതിയെ സ്വന്തം വീട്ടിൽ വെച്ച് വീണ്ടും പാമ്പു കടിയേറ്റ് മരണം. അണലി കടിച്ച യുവതി വീട്ടിൽ ചികിത്സയിൽ ആയിരുന്നപ്പോൾ ആണ് മൂർഖന്റെ കടി ഏൽക്കുന്നത്. അഞ്ചൽ ഏറം വെള്ളിശ്ശേരി വീട്ടിൽ ഉത്ര (25) ആണ് മരിച്ചത്.

രാവിലെ ചായ നൽകാൻ എത്തിയ അമ്മ വിളിച്ചപ്പോൾ എഴുന്നേൽക്കാതെ ഏറുന്ന യുവതിയെ ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു. പരിശോധനയിൽ ആണ് യുവതിക്ക് പാമ്പു കടിയേറ്റത് ആണെന്ന് മനസിലായത്. എന്നാൽ അപ്പോഴേക്കും യുവതിയുടെ ജീവൻ നഷ്ടമായിരുന്നു. ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോൾ മുറിക്കുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തുകയായിരുന്നു.

രാത്രിയിൽ തുറന്നിട്ടിരുന്ന ജനലിലൂടെ അകത്തുകടന്ന പാമ്പ് ഉറക്കത്തിൽ കടിക്കുകയായിരുന്നെന്ന്‌ കരുതുന്നു. ഭർത്താവ്‌ സൂരജും മുറിയിലുണ്ടായിരുന്നു. മാർച്ച്‌ രണ്ടിന് ഭർത്താവിന്റെ അടൂർ പറക്കോട്ടെ വീട്ടിൽവച്ച് ഉത്രയെ അണലി കടിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ഉത്ര ചികിത്സയിലായിരുന്നു‌. കടിയേറ്റ കാലിൽ പ്ലാസ്റ്റിക് സർജറിയും നടത്തി. കുട്ടിയെ ഭർത്താവിന്റെ വീട്ടിലാക്കി മാതാപിതാക്കൾക്കൊപ്പം ഏറത്തെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു.

ഉത്രയെ വ്യാഴാഴ്‌ച തുടർ പരിശോധനയ്‌ക്ക്‌ ആശുപത്രിയിൽ കൊണ്ടുപോകാൻ എത്തിയതായിരുന്നു എച്ച്ഡിബി ഫിനാൻസിങ്‌ കമ്പനി ജീവനക്കാരനായ ഭർത്താവ്‌ സൂരജ്‌. ഇതിനിടെയാണ്‌ വീണ്ടും പാമ്പുകടിയേറ്റത്‌.