അവസാനത്തെ ആഗ്രഹമെന്തെന്ന ചോദ്യത്തിന് നിര്‍ഭയ പ്രതികളുടെ പ്രതികരണം ഇങ്ങനെ..!!

565

ഫെബ്രുവരി 1 ആണ് നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിൽ ആക്കുന്നത്. ഇതിന് മുന്നോടിയായുള്ള ചോദ്യങ്ങളാണ് ജയില്‍ അധികൃതര്‍ ചോദിച്ചിരിക്കുന്നത്. അവസാനമായി ആരെയാണ് കാണാന്‍ ആഗ്രഹിക്കുന്നത് സ്വത്ത് ഉണ്ടെങ്കില്‍ ആര്‍ക്ക് കൈമാറണം മതപുസ്തകം വായിക്കാന്‍ ആഗ്രഹമുണ്ടോ എന്നീ ചോദ്യങ്ങളാണ് തിഹാര്‍ ജയില്‍ അധികൃതര്‍ പ്രതികള്‍ക്ക് നല്‍കിയിരിക്കുന്നത്.

എന്നാല്‍ ചോദ്യങ്ങളോട് പ്രതികള്‍ ഇതുവരെ പ്രതികരിച്ചില്ലെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ പറയുന്നു. പ്രതികളായ മുകേഷ് സിംഗ് വിനയ് ശര്‍മ്മ അക്ഷയ് സിംഗ് പവന്‍ ഗുപ്ത എന്നിവര്‍ നോട്ടീസിന് മറുപടി നല്‍കിയിട്ടില്ല. ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത്.

നേരത്തെ ജനുവരി ൨൨ന് വധശിക്ഷ നടത്താനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ കേസിലെ പ്രതികളിലൊരാളായ മുകേഷ് സിങ് ദയാഹര്‍ജി നല്‍കിയതോടെ ശിക്ഷ നടപ്പാക്കുന്നത് നീണ്ടുപോവുകയായിരുന്നു. മുകേഷിന്റെ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയതോടെയാണ് ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനുള്ള പുതിയ മരണവാറണ്ട് കോടതി പുറപ്പെടുവിച്ചത്.