പുതിയ വീട്ടിൽ താമസിച്ചു അവന് കൊതി തീർന്നട്ടില്ല; അച്ഛന് ആദരാഞ്ജലികൾ നൽകിയ ചിത്രങ്ങൾ ഫേസ്ബുക്കിൽ കണ്ട് നെഞ്ച് തകർന്ന് മകൾ..!!

335

തമിഴ്നാട് അവിനാശിയിൽവെച്ച് കെ.എസ്.ആർ.ടി.സി. ബസിൽ കണ്ടെയ്നർ ലോറിയിടിച്ചുണ്ടായ അപകടത്തിലാണ് ഗിരീഷ് മരിച്ചത്. 18 മലയാളികൾ ഉൾപ്പെടെ 19 പേരാണ് മരിച്ചത്. ഗിരീഷിനൊപ്പം സഹ ഡ്രൈവർ ആയി ഉണ്ടായിരുന്ന ബൈജുവും അപകടത്തിൽ മരിച്ചിരുന്നു.

വേദനയുടെ തീരാനഷ്ടങ്ങളായി എല്ലാവരും മാറുമ്പോൾ ഗിരീഷിന്റെ വിയോഗം മകൾ അറിഞ്ഞത് ഫേസ്ബുക് പേജുകളിൽ വന്ന ആദരാഞ്ജലികൾ അർപ്പിച്ചുള്ള പോസ്റ്റുകൾ കണ്ടതിൽ കൂടി ആയിരുന്നു. അതുവരെയും നാട്ടുകാർ ആരെയും അറിയിക്കാതെ ഇരുന്ന സംഭവം പിന്നീട് വീട്ടിൽ കൂട്ടക്കരച്ചിൽ ആയി മാറി. മൂന്നുവർഷമായതേയുള്ളൂ ഗിരീഷും കുടുംബവും വളയൻചിറങ്ങര വരിക്കാട് പുതിയ വീടുവെച്ച് താമസം തുടങ്ങിയിട്ട്.

അമ്മ ലക്ഷ്മി ഭാര്യ സ്മിത മകൾ പ്ലസ് വൺ വിദ്യാർഥിയായ ദേവിക എന്നിവർക്കൊപ്പം പുതിയ വീട്ടിലെ സന്തോഷം ഗിരീഷ് പങ്കുവെക്കുമായിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു. പത്താം ക്ലാസ്സിൽ മോഡൽ പരീക്ഷ കഴിഞ്ഞു എത്തിയപ്പോൾ ആണ് മകൾ ഫോണിൽ കൂടി സംഭവം അറിയുന്നത്.

പുതിയ വീട്ടിൽ താമസിച്ച് മകന് കൊതി തീർന്നില്ലെന്ന് വിലപിക്കുകയാണ് അമ്മ ലക്ഷ്മി. അകത്തെ മുറിയിൽ സ്മിതയും മകൾ ദേവികയും തളർന്ന് കിടക്കുന്നു. ഗിരീഷിന്റെ അച്ഛൻ മരിച്ചിട്ട് വർഷങ്ങളായി. മൂന്നുസ്ത്രീകൾ മാത്രം ബാക്കിയായ വീട്ടിൽ അവരെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ കുഴയുകയാണ് ബന്ധുക്കളും നാട്ടുകാരും.