പ്രണവിന്റെ നായികയാകാൻ ആഗ്രഹമുണ്ടോ..?? ഓഡിഷനിൽ പങ്കെടുക്കൂ

538

ആദി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദിലീപ് നായകനായ സൂപ്പർഹിറ്റ് ചിത്രം രാമലീലയുടെ സംവിധായകൻ അരുൺ ഗോപിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും അരുൺ ഗോപി തന്നെയാണ്. ആദ്യ ചിത്രത്തിൽ നായികക്ക് വലിയ പ്രാധാന്യം ഇല്ലാത്ത ചിത്രമായിരുന്നു പ്രണവ് ചെയ്തത്. രണ്ടാം ചിത്രത്തിൽ പുതുമുഖ നായികയെ തേടുന്ന സംവിധായകൻ അതിനായി ഓഡിഷൻ വെച്ചിരിക്കുകയാണ്.

അഭിനയ മോഹമുള്ള പെൺകുട്ടികൾക്ക് ഏപ്രിൽ 21 ന് എറണാകുളത്ത് നടക്കുന്ന ഒഡിഷനിൽ പങ്കെടുക്കാമെന്നും ദുബായിലും ഓഡിഷൻ സജീകരിച്ചിട്ടുണ്ടെന്നും സംവിധായകൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. അരുൺഗോപി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന റൊമാന്റിക് ആക്ഷൻ ചിത്രമാണിത്. പുലിമുരുകൻ, രാമലീല എന്നീ ചിത്രങ്ങൾക്ക് ശേഷം ടോമിച്ചൻ മുളക്പാടം നിർമ്മിക്കുന്ന ചിത്രമായിരിക്കും ഇത്.