രജിത് കുമാറിനെ ബിഗ് ബോസിൽ നിന്നും അപ്രതീക്ഷിതമായി പുറത്താക്കി; ഞെട്ടൽ..!!

391

ബിഗ് ബോസ് മലയാളം സീസൺ 2 തുടങ്ങുന്നത് വരെ അധികം കേട്ട് കേൾവി ഇല്ലാത്ത പേര് ആയിരുന്നു ഡോക്ടർ രജിത് കുമാറിന്റേത്. എന്നാൽ ദിവസങ്ങൾ കടന്നു പോയതോടെ ബിഗ് ബോസിൽ ഏറ്റവും ശക്തനായ മത്സരാർത്ഥി ആയി മാറിയ രജിത് കുമാർ അപ്രതീക്ഷിതമായി ബിഗ് ബോസിൽ നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ്.

ബിഗ് ബോസ്സിലെ നിയമങ്ങൾക്ക് വിപരീതമായി പ്രവർത്തിച്ചതിൽ കൂടിയാണ് പുറത്താകൽ. ഈ ആഴ്ചയിലെ ലക്ഷ്വറി ടാസ്കിൽ ബിഗ് ബോസ് ഒരു ഹൈ സ്കൂൾ ആയി മാറ്റാൻ ആയിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടത്. ആര്യ പ്രധാന അദ്ധ്യാപികയും ദയയും സുജോയും ഫുക്രുവും അധ്യാപകരും ആയപ്പോൾ മറ്റുള്ളവർ വിദ്യാർത്ഥികൾ ആയത്. ആരും പറഞ്ഞാൽ അനുസരിക്കാത്ത കുട്ടികളുടെ വേഷങ്ങളും മത്സരത്തിൽ ഉണ്ടായിരുന്നു.

ഇങ്ങനെ ഉള്ള മത്സരത്തിൽ രേഷ്മയുടെ പിറന്നാൾ കൂടി ആയി ഇരിക്കുമ്പോൾ ആഘോഷത്തിന് ഇടയിൽ രേഷ്മയുടെ കണ്ണിൽ രജിത് കുമാർ മുളക് തേക്കുക ആയിരുന്നു. തുടർന്ന് സംഭവം സീരിയസ് ആയതോടെ ബിഗ് രജിത് കുമാറിനെ താൽകാലികമായി ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കുക ആയിരുന്നു.

തുടർന്ന് ബിഗ് ബോസ് രജിത് കുമാറിനെ കൺഫെഷൻ റൂമിലേക്ക് വിളിക്കുകയും നിയമങ്ങൾക്ക് എതിരാണ് എന്നും കൂടാതെ രേഷ്മ ഒരു സ്ത്രീ കൂടി ആയത് കൊണ്ട് രജിത് കുമാറിനെ താല്കാലികമായി പുറത്താക്കി എന്ന് അറിയിക്കുകയായിരുന്നു.