വളരെ നിസാര കാര്യത്തിനായിരുന്നു ഞങ്ങൾ തമ്മിൽ വഴക്കിട്ടത്; കരഞ്ഞ് കൊണ്ടാണ് വേദിയിൽ കയറിയത്; റിമി ടോമിയുടെ വാക്കുകൾ..!!

1230

മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനം പാടിക്കൊണ്ട് മലയാള സിനിമയിലെ പിന്നണി ഗാനരംഗത്തിൽ എത്തിയ താരമാണ് റിമി ടോമി. ഗാനമേളയിൽ കൂടിയും സ്റ്റേജ് ഷോയിൽ കൂടിയും തുടർന്ന് അവതാരകയും ആയി മാറിയ റിമി ടോമി ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തില്‍ നടന്ന ഒരിക്കലും മറാക്കാനാകാത്ത ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടയിലാണ് നടി നമിതാ പ്രമോദുമായി താന്‍ വഴക്കിട്ട സംഭവം റിമി പങ്കുവച്ചത്. നമിതയ്‌ക്കൊപ്പം യുഎസ്സില്‍ ഒരു ഷോയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. ഷോ അവസാനഘട്ടത്തില്‍ എത്തിയ സമയം. തനിക്ക് ഏറെ ഇഷ്ടമുള്ള ഒരു തരം കറുത്ത ചെറിയുണ്ട്. അന്ന് ഷോയ്ക്ക് മുമ്ബ് ഒരു പായ്ക്കറ്റ് നിറയെ ചെറി അവിടെ കൊണ്ടു വച്ചിട്ടുണ്ടായിരുന്നു. ആരും കാണാതെ ആ ചെറി പാക്കറ്റോടെ കൊണ്ടുപോയി കഴിക്കാന്‍ തുടങ്ങി.

അതിനിടെ നമിത എന്റെയടുത്തു വന്ന് റിമി ചേച്ചി ചെറി എടുത്തായിരുന്നോ എന്നു ചോദിച്ചു. അവള്‍ വിശന്നിട്ടാണ് ചോദിച്ചത്. ആ ചോദ്യം കേട്ടപ്പോള്‍ തനിക്ക് വല്ലാത്ത വിഷമവും ദേഷ്യവും തോന്നി. കാരണം നമിത എടുത്തോ എന്നു ചോദിച്ചത് തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. താന്‍ ദേഷ്യത്തോടെ ചെറി നമിതയ്ക്കു നേരെ നീട്ടിയിട്ട് എനിക്കു വേണ്ട കൊണ്ടുപൊയ്‌ക്കോ എന്ന് പറഞ്ഞുവെന്നും വളരെയധികം ദേഷ്യപ്പെട്ടാണ് ഞാന്‍ അതു പറഞ്ഞതെന്നും റിമി ടോമി തുറന്ന് പറഞ്ഞു.

വളരെ നിസാരമായി കാര്യത്തിന്റെ പേരിലായിരുന്നു ആ വഴക്ക്. അന്ന് അതോര്‍ത്ത് ഒരുപാട് കരഞ്ഞിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട് ഏകദേശം ഒരു മാസത്തോളമായി തങ്ങള്‍ അവിടെ ഒരുമിച്ചായിരുന്നു.

എന്നിട്ടും അത്തരമൊരു നിസ്സാര കാര്യത്തിന് വഴക്കുണ്ടാക്കിയല്ലോ എന്നോര്‍ത്ത് എനിക്ക് വല്ലാത്ത വിഷമം തോന്നി. നമിത തന്നെ ആശ്വസിപ്പിക്കാന്‍ വന്നെങ്കിലും കരച്ചില്‍ നിര്‍ത്താന്‍ പറ്റിയില്ലെന്നും കരഞ്ഞു കൊണ്ടാണ് താന്‍ അന്നു വേദിയിലേക്കു കയറിയതെന്നും റിമി പങ്കുവച്ചു.

Facebook Notice for EU! You need to login to view and post FB Comments!