അമ്മയെ കുറിച്ച് ഞാനിതുവരെ അറിയാത്ത പല കഥകളും സുരേഷ്‌ഗോപി അങ്കിൾ പറഞ്ഞു തന്നു; കല്യാണി പ്രിയദർശൻ..!!

2820

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാൾ ആയ പ്രിയദർശന്റെയും മുൻ നടി ലിസിയുടെയും മകൾ കല്യാണി പ്രിയദർശൻ അഭിനയ ലോകത്തിൽ എത്തുന്ന തെലുങ്ക് ചിത്രത്തിൽ കൂടി ആയിരുന്നു. തുടർന്ന് മലയാളത്തിൽ പ്രണവിന്റെ നായികയായി മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ താരം വേഷം ചെയ്തു.

ഇതോടപ്പം തന്നെ സത്യൻ അന്തിക്കാടിന്റെ മകൻ സംവിധാനം ചെയ്യുന്ന വരനെ ആവശ്യം ഉണ്ട് എന്ന ചിത്രത്തിൽ കൂടി ദുൽഖർ സൽമാനെയും നായികായിരിക്കുകയാണ് താരം. ചിത്രത്തിൽ ഏറെ കാലങ്ങൾക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും അഭിനയലോകത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

സുരേഷ് ഗോപി സാറിന്റെയും ശോഭന മാമിന്റെയും കൂടെ അഭിനയിച്ചപ്പോളുള്ള അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കല്യാണി പ്രിയദർശൻ ഇപ്പോൾ,

“വളരെ കുട്ടിത്തത്തോടെയാണ് സുരേഷ് ഗോപി സർ സംസാരിക്കുന്നത്. അതിലൂടെ ഒരുപാട് അറിവുകളും അദ്ദേഹം നൽകി. അമ്മയെ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമാണ്. അമ്മയെ കുറിച്ച് ഞാനിതുവരെ അറിയാത്ത പല തമാശ കഥകളും അദ്ദേഹം പറഞ്ഞു തന്നു. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് തേന്മാവിൽ കൊമ്പത്ത് എന്ന ചിത്രത്തിലെ കാർത്തുമ്പി. ശോഭനയുടെ വലിയ ആരാധികയാണ് ഞാൻ.

കുട്ടിക്കാലം മുതലേ ശോഭന മാമിനെ കണ്ടാണ് വളർന്നത്. അവരെ അറിയുന്നതും സിനിമയിൽ കാണുന്നതും തീർത്തും വ്യത്യസ്തമാണ്. ആക്ഷനും കട്ടിനും ഇടയിൽ മാത്രമാണ് മാം അഭിനയിക്കുന്നത്. അല്ലാത്തപ്പോൾ ഒരു കുട്ടിയെ പോലെയാണ്” കല്യാണി പറഞ്ഞു.

Facebook Notice for EU! You need to login to view and post FB Comments!