അവർ എന്റെ അമ്മയല്ല; രാധിക ശരത്ത്കുമാറിനെതിരെ തുറന്നടിച്ച് വരലക്ഷ്മി ശരത് കുമാർ..!!

271

നിലപാടുകളിൽ തന്റേതായ മുഖം ഉള്ള താരം ആണ് വരലക്ഷ്മി ശരത് കുമാർ. അച്ഛൻ ശരത് കുമാറും അമ്മ രാധിക ശരത് കുമാറും തെന്നിന്ത്യൻ സിനിമ ലോകത്തിൽ അറിയപ്പെടുന്ന താരം ആയിട്ടുകൂടി തനിക്ക് കാസ്റ്റിംഗ് കൗച് ഉണ്ടായിട്ടുണ്ട് എന്ന് താരം കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.

മലയാളത്തിൽ അടക്കം നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ള വരലക്ഷ്മി നായികയായും വില്ലത്തി ആയും ഒക്കെ സിനിമയിൽ തിളങ്ങിയിട്ടുണ്ട്. വിജയ് നായകനായി എത്തിയ സർക്കാരിൽ വില്ലൻ വേഷം ചെയ്തത് വരലക്ഷ്മി ആയിരുന്നു. താൻ ഒരു ഒരു സൂപ്പർ താരത്തിന്റെ മകൾ ആയിട്ട് കൂടി തനിക്ക് എതിരെ ലൈംഗീകത ആവശ്യവുമായി പ്രമുഖ നടന്മാരും നിർമാതാക്കളും എത്തിയിട്ടുണ്ട് എന്നും വരലക്ഷ്മി പറയുന്നു.

ഇപ്പോഴിതാ രാധിക തന്റെ അമ്മ അല്ല എന്നും തനിക്ക് അവരെ അങ്ങനെ കാണാൻ കഴിയില്ല എന്നാണ് വരലക്ഷ്മി പറയുന്നത്. രാധികയെ ആന്റി എന്നാണ് താരം അഭിസംബോധന ചെയ്യുന്നത്. ഇത് പലപ്പോഴും വിമർശനങ്ങൾ സൃഷ്ടിക്കാറില്ലേ എന്ന ചോദ്യത്തിനായിരുന്നു രാധികയേയും താരവുമായുളള ബന്ധത്തെ കുറിച്ച് വരലക്ഷ്മി പറഞ്ഞത്.

രാധിക തന്റെ സ്വന്തം അമ്മയല്ല എന്നായിരുന്നു നടിയുടെ മറുപടി. എന്നാൽ അമ്മയല്ലെങ്കിലും ഇവരുമായി വളരെ അടുത്ത ബന്ധമാണ് തനിയ്ക്കുളളതെന്നും വരലക്ഷ്മി കൂട്ടിച്ചേർത്തു. ഇരുവരും വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. കൂടാതെ രാധികയുടെ മകൾ റയാന് ശരത്കുമാർ നല്ലൊരു അച്ഛനാണെന്നും വരലക്ഷ്മി പറഞ്ഞു.

ഛായ ദേവിയാണ് വരലക്ഷ്മിയുടെ അമ്മ. പൂജ ശരത് കുമാർ എന്നൊരു സഹോദരിയും താരത്തിനുണ്ട്. കൂടാതെ രാധിക -ശരത് കുമാർ ദമ്പതികൾക്ക് രാഹുൽ എന്ന് പേരുള്ള ഒരു മകൻ കൂടിയുണ്ട്. രാധികയുടെ മൂന്നാം വിവാഹമാണിത്. ചായ ശരത് കുമാറിന്റെ മകൾ ആണ് വരലക്ഷ്മി. 1984 ആയിരുന്നു ഛായയെ ശരത് കുമാർ വിവാഹം ചെയ്യുന്നത്. 2000 ൽ ഇരുവരും വിവാഹ മോചനം നേടുകയും ചെയ്തു. തുടർന്ന് 2001 ൽ ആണ് രാധികയെ ശരത് കുമാർ വിവാഹം കഴിക്കുന്നത്. ആദ്യ വിവാഹത്തിൽ വരലക്ഷ്മി കൂടാതെ പൂജ എന്ന മകൾ കൂടി ഉണ്ട് ശരത് കുമാറിന്.

Facebook Notice for EU! You need to login to view and post FB Comments!