ബണ്ടിന് സമീപത്തല്ല ദേവനന്ദ വെള്ളത്തിൽ വീണത്; ഫോറൻസിക്ക് വിഭാഗത്തിന്റെ നിർണായക കണ്ടെത്തൽ..!!

272

പള്ളിമൺ ഇളവൂരിലെ ഇത്തിക്കരയാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദ പുഴയിൽ വീണത് ബണ്ടിന്റെ ഭാഗത്തല്ല എന്നാണു ഫോറൻസിക് വിഭാഗത്തിന്റെ പ്രാഥമിക കണ്ടെത്തൽ.

വീടിന് സമീപത്തെ കുളിക്കടവിൽ നിന്നായിരിക്കാം കുട്ടി വെള്ളത്തിലേക്ക് വീണതെന്നാണ് ഫോറൻസിക് വിദഗ്ദരുടെ നിഗമനം. ദേവനന്ദയുടെ വയറ്റിൽ ചെളിയുടെ അംശം കൂടുതൽ ആണെന്നും അത്രയും ചെളി ബണ്ടിന്റെ ഭാഗത്ത് ഉണ്ടാകില്ല എന്നും ആണ് ഫോറൻസിക് വിഭാഗം കരുതുന്നത്.

മാത്രമല്ല ബണ്ടിനടുത്തുനിന്നാണ് വെള്ളത്തിലേക്ക് വീണതെങ്കിൽ മൃതദേഹം മറ്റെവിടെയെങ്കിലും പൊങ്ങാനായിരുന്നു സാദ്ധ്യത കൂടുതൽ. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഫോറന്‍സിസ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. കെ ശശികലയുടെ നേതൃത്വത്തിലുള്ള സംഘം ഇത്തിക്കരയാറിന് സമീപം പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ ഫലം ഉടന്‍തന്നെ അന്വേഷണ സംഘത്തിന് കൈമാറും.

Facebook Notice for EU! You need to login to view and post FB Comments!