മലയാളികൾക്ക് ഇന്ന് വേദനയുടെ ദിനമാണ്. ദേവനന്ദ എന്ന 6 വയസുകാരി ഇനിയില്ല. ഇന്നലെ രാവിലെ പത്തരയോടെ വീട്ടിൽ നിന്നും കാണാതായ കുഞ്ഞിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് വീട്ടിൽ നാനൂറു മീറ്റർ അകലെ പുഴയിൽ മുങ്ങൽ വിദഗ്ദർ കണ്ടെത്തിയത്. ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ശ്വാസകോശത്തിലും വയറ്റിലും ചെളിയും വെള്ളവും കണ്ടെത്തി. കാലുതെറ്റി വെള്ളത്തില്‍ വീണതാകാനാണ് സാധ്യത എന്നാണ് വിലയിരുത്തല്‍. ഉപദ്രവിപ്പിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ല. ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കൊല്ലം ഇളവൂരിെല വീട്ടിെലത്തിച്ചു. ഇന്ന് വൈകിട്ടുതന്നെ സംസ്കാരം നടക്കും.







































