ഉറങ്ങി കിടക്കുന്ന ഭാര്യയെ വയറ്റത്ത് ചവിട്ടി എഴുന്നേൽപ്പിക്കുന്ന ഭർത്താവ്; കുറിപ്പ് വൈറൽ ആകുന്നു..!!

241

കൗൺസിലിങ് സൈക്കോളജിസ്റ് കല ഷിബു എഴുതുന്ന കുറിപ്പുകൾ എല്ലാം ചിലയിടത്ത് എങ്കിൽ കൂടിയും മനസിനെ വേദനിപ്പിക്കുന്ന ഒന്നാണ്. മരുമകൻ മകളോട് ചെയ്യുന്ന ക്രൂരതകളെ കുറിച്ച് ഒരച്ഛന്റെ വേവലാതികൾ തുറന്നു എഴുതിയിരിക്കുകയാണ് കല. കുറുപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

“”ഒത്തു തീർപ്പാക്കി വിട്ടു.. ഡിവോഴ്സ് എന്നൊക്കെ പറയുന്നത് അങ്ങനെ പെട്ടന്ന് അങ്ങ് തീരുമാനിക്കാമോ.. “” പെൺകുട്ടിയുടെ അച്ഛൻ വിളിച്ചു സംസാരിച്ചു.. ആ സ്വരത്തിലെ സമാധാനം തിരിച്ചറിയാം..

കാര്യം ഞങ്ങളുടെ മകൾ ആണെങ്കിലും അവൾക്കും അല്പം പ്രശ്നങ്ങളുണ്ട്..
പെട്ടന്നു ദേഷ്യം വരും, അല്പം കൂടുതൽ പ്രതികരിക്കും… ആ അച്ഛൻ പറയുന്നത് ഞാൻ മൂളി കേട്ടു കൊണ്ടിരുന്നു…

“””അവൻ രണ്ടു പെണ്ണുങ്ങൾക്ക്‌ ഇടയിൽ ഉള്ള ആണ്തരി ആണ്. വീട്ടില് അവന്റെ സാന്നിധ്യം എല്ലായിടത്തും അവർ ആഗ്രഹിച്ചാൽ അതൊരു തെറ്റല്ല.. ഞങ്ങളുടെ മകൾ ഒറ്റയായി വളർന്നതാണ്. അവൾക്കു സ്വാർത്ഥത കൂടി പോയത് ഞങ്ങളുടെ വളർത്ത് ദോഷം തന്നെയാണെന്നു ഞാൻ ഇവിടെ ഭാര്യയോട് പറയും.. അദ്ദേഹം കുറ്റബോധത്തോടെ പറഞ്ഞു..

എന്തായാലും പ്രശ്നങ്ങൾ പരിഹരിച്ചു ഒത്തു തീർപ്പായല്ലോ.. സമാധാനത്തോടെ ഇരിക്ക്..
ഫോൺ വെയ്ക്കാനുള്ള സമയവും ആയി എന്ന് സൂചിപ്പിച്ചു ഞാൻ സംഭാഷണം അവസാനിപ്പിക്കാൻ തുടങ്ങി..

പരിഹരിച്ചു മാഡം..

അവന്റെ പരാതികൾ ഒക്കെ ന്യായം ആണ്..
ഭക്ഷണം പാകം ചെയ്യാനുള്ള മടി ഉൾപ്പടെ..
ഞങ്ങളുടെ മകൾ അതൊക്കെ മാറ്റിയെ തീരു… പക്ഷെ, എന്റെ ഉള്ള് പിടയുന്ന ഒന്നുണ്ട്.. ഒന്ന് നിർത്തി… കുറച്ചു നേരം കഴിഞ്ഞദ്ദേഹം തുടർന്നു..

“”അവളുടെ കയ്യിൽ അവന്റെ ഇടിയുടെ നീലിച്ച പാടുണ്ടായിരുന്നു.. ചെകിടത്ത് അടിച്ചിട്ട് നീരുണ്ടായിരുന്നു… “”

ഒരു നിമിഷം ഞാനും നിശ്ശബ്ദയായി…

ആ അച്ഛന്റെ വേവ് ഊഹിക്കാം.. ഒക്കെ ശെരിയായി എന്ന് പറയുമ്പോഴും ആ മനസ്സിലെ കനൽ ചൂട് അണഞ്ഞിട്ടില്ല..

“ഇറങ്ങും നേരം അവനോടു അത് മാത്രമേ ഞാൻ ആവശ്യപ്പെട്ടുള്ളു.. മറ്റാരും കേൾക്കാതെ.. അവളെ ഉപദ്രവിക്കല്ലേ എന്ന്… “”

പ്രജ്ഞയുടെ ഏതോ ഒരംശത്തിൽ നിന്ന് ഞാൻ അദ്ദേഹത്തെ കേട്ടു.. ആ അച്ഛന് അപ്പോൾ എന്റെ അച്ഛന്റെ മുഖമായിരുന്നു…മക്കളെ നമ്മൾ ശിക്ഷിച്ചാലും മറ്റൊരാൾ കൈവെച്ചാൽ സഹിക്കാൻ വയ്യല്ലോ..

ഭാര്യയുടെ ദേഹം എന്നാൽ ദേഷ്യം വന്നാൽ തനിക്കു അടിക്കാനും ഇടിക്കാനും,
ഉള്ളതാണ് എന്ന് കരുതുന്ന ആണുങ്ങൾ ഏറെയുണ്ട്.. ഉറങ്ങിക്കിടക്കുമ്പോൾ,
വയറ്റിൽ ചവിട്ടി വിളിച്ചുണർത്തുന്ന ഒരു രീതിയെ കുറിച്ചൊരു സ്ത്രീ പറഞ്ഞത് ഓർമ്മ വരും..
താനും മറ്റൊരു സ്ത്രീയുടെ ഗർഭപാത്രത്തിൽ കിടന്നതാണ് എന്നങ്ങു മറന്ന് പോകുമായിരിക്കും അല്ലെ !

നാളെ, ഈ ചവിട്ടു വാങ്ങുന്ന സ്ത്രീ അമ്മായിഅമ്മ ആയാൽ,
അത് വരെ ശാന്തയായ അവർക്ക് പെട്ടന്നു പദവി ഉയരുക ആണ്.. വന്നു കേറിയ മറ്റൊരു വീട്ടിലെ മകളെ ഉപദ്രവിക്കുന്നത് കണ്ടാൽ,
അവർക്ക് നോവില്ല.. അങ്ങനെ അല്ലല്ലോ വേണ്ടത്.. പ്രതികരിക്കണം.. മകൻ ആണെങ്കിലും, ശക്തമായി എതിർക്കണം..
ഒരു സ്ത്രീ മറ്റൊരുവൾക്കു വേണ്ടി നിലനിൽക്കുന്ന കാലം എത്തണം..

അല്ലാത്തടുത്തോളം, ഇതൊക്കെ മാറണമെന്നില്ല.. ഇനിയെന്ത് നിയമങ്ങൾ, ഉണ്ടെങ്കിലും…!

കല, കൗൺസലിംഗ് സൈക്കോളജിസ്റ്