ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ കൂടി അമ്മ സംഘടന നൽകും..!!

2482

മലയാള സിനിമയുടെ നടീ നടന്മാരുടെ സംഘടനായ അമ്മ, പ്രളയം കീഴടക്കിയ കേരളാ ജനതക്ക് കൈതാങ്ങാകാൻ അബുദാബിയിൽ ഷോ നടത്തുന്നു.

അമ്മയിലെ മുഴുവൻ താരങ്ങൾ അണിനിരക്കുന്ന ഷോ മുഖേന അഞ്ചു കോടിയോളം രൂപ സമാഹരിക്കാൻ ആണ് പ്ലാൻ ചെയ്യുന്നത്.

അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വത്തിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് സംഘടന എത്തിയത്.

ഇതിന് അരക്കോടി രൂപയുടെ സഹായം സംഘടന നൽകിയിരുന്നു. കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങൾ എല്ലാവരും തന്നെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയിരുന്നു.