ഭർത്താവ് എവിടെ; നിരന്തരമായ ചോദ്യങ്ങൾക്ക് മറുപടിയുമായി ആര്യയുടെ വെളിപ്പെടുത്തൽ..!!

25769

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരം ആണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ കൂടി ഏറെ ശ്രദ്ധ നേടിയ ആര്യ മികച്ച അവതാരക കൂടിയാണ്. മകൾക്ക് ഒപ്പം ഉള്ള ചിത്രങ്ങൾ പലപ്പോഴും പങ്കുവെച്ചിട്ടുള്ള താരം എന്ന് സാമൂഹിക മാധ്യമത്തിൽ നേരിടുന്ന ചോദ്യമാണ് ഭർത്താവ് എവിടെ എന്നുള്ളത്.

മിനി സ്ക്രീൻ താരം ആയ അർച്ചന സുശീലന്റെ സഹോദരൻ ആണെന്ന് പലർക്കും അറിയാം എങ്കിൽ കൂടിയും കൂടുതൽ വിവരങ്ങൾ ഒന്നും അറിയില്ല. ഇതേക്കുറിച്ച് നിരന്തമായുള്ള ചോദ്യങ്ങളുണ്ടായപ്പോഴാണ് താരം ഇപ്പോൾ അക്കാര്യത്തെക്കുറിച്ച് പറയുന്നത്. ഒരോ ചോദ്യം തന്നെ ആവർത്തിച്ച് കേട്ട് ക്ഷമ നശിച്ചതുകൊണ്ടാണ് അവസാനമായി ഒരിക്കൽ കൂടി ഇത് വിശദീകരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് താൻ ഒരു സിംഗിൾ മദർ ആണെന്ന് ആര്യ എഴുതിയത്.

അതായത് താനും ഭർത്താവും പിരിഞ്ഞിട്ട് കുറേക്കാലമായി. ഇപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് മകളുടെ കാര്യങ്ങൾ ഒന്നിച്ചാണ് നോക്കുന്നത്. അവൾക്ക് എന്നും ഏറ്റവും മികച്ച മാതാപിതാക്കളായിരിക്കുമെന്നും ആര്യ പറ‍യുന്നു.