അന്ന് ഞാൻ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നു; ഇപ്പോൾ ആ മോശം ദിനങ്ങൾ മറക്കാൻ ആഗ്രഹിക്കുന്നു; ധന്യ വർഗീസ്..!!

310

2006 ൽ ആയിരുന്നു ധന്യ മേരി വർഗീസ് അഭിനയ മേഖലയിൽ എത്തുന്നത് എങ്കിൽ കൂടിയും താരം ശ്രദ്ധ നേടിയത് തലപ്പാവ് എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. നിരവധി മലയാളം ആൽബങ്ങളിൽ ധന്യ അഭിനയിച്ചിട്ടുണ്ട്.

2016 ഡിസംബർ 16 ന് തട്ടിപ്പ്കേസുമായി ബന്ധപ്പെട്ട് ധന്യയേയും ഭർത്താവിനേയും ഭർത്തൃസഹോദരനേയും കേരളാ പോലീസ് നാഗർകോവിലിൽ നിന്നും അറസ്റ്റു ചെയ്‌തിരുന്നു. ഇതിനു തുടർന്ന് തങ്ങളുടെ ജീവിതത്തിൽ ഉണ്ടായ താളപ്പിഴകളെ കുറിച്ച് താരം ഇപ്പോൾ മനസ്സ് തുറക്കുന്നത്.

ഒട്ടേറെ വിശ്വസിച്ചു കൂടെ നിന്ന ആളുടെ ചതിയാണ് തന്നെയും കുടുംബത്തിന്റെയും ഈ വലിയ കുഴിയിൽ ചാടിച്ചത് എന്നാണ് ധന്യ പറയുന്നത്. ആദ്യ കാലത്ത് അഭിനയത്തിനു മുൻപ് ധന്യ മോഡലിംഗിലും ഉണ്ടായിരുന്നു. കൂടാതെ ധാരാളം പരസ്യ ചിത്രങ്ങളിലും അഭിനയിക്കാൻ ധന്യക്ക് അവസരം ലഭിച്ചു. ഞാൻ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച പെൺകുട്ടിയാണ്.

എന്റെ ഭർത്താവിന്റെ കുടുംബത്തിന് വലിയ ബിസിനസ് ഉണ്ടായിരുന്നു. അവർക്ക് എല്ലാ പിന്തുണയുമായി ഞാൻ ഒപ്പം നിന്നു. കുറേ കഴിഞ്ഞപ്പോഴാണ് ഒരു കാര്യം ഞാൻ മനസിലാക്കുന്നത്. നമ്മൾ എല്ലാവരെയും സ്‌നേഹിക്കണം പക്ഷേ അന്ധമായി വിശ്വസിക്കരുത്. എന്നെപ്പോലെ എന്റെ ഭർത്താവും ഒരു പാഠം പഠിച്ചു. ഇന്ന് എല്ലാ പ്രശ്നങ്ങളും അവസാനിച്ചു. ജീവിതത്തിലെ ആ മോശം ദിനങ്ങൾ ഞാൻ മറക്കാൻ ആഗ്രഹിക്കുകയാണ്.

ഈ സമയത്ത് തങ്ങൾ ശെരിക്കും ഒറ്റപ്പെട്ട് പോയി എന്നും എന്നാൽ അതാണ് ഇപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നത് എന്നും കാരണം നമുക്ക് കൂടുതൽ മാനസിക ശക്തി ഉണ്ടാക്കാൻ അതുവഴി കഴിഞ്ഞു എന്നും ആ സമയങ്ങളിൽ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടില്ല എന്ന് പറയാൻ കഴിയില്ല എന്ന് ധന്യ പറയുന്നു.