മലയാള സിനിമയിലേക്ക് ഒരു വലിയ ഇടവേളയ്ക്ക് ശേഷം തിരിച്ചു വരവ് ഗംഭീരം ആകിയിരിക്കുകയാണ് സുരേഷ് ഗോപി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വരനെ ആവശ്യം ഉണ്ട് എന്ന ചിത്രത്തിൽ ശോഭനയുടെ നായികയായി തിരിച്ചെത്തിയ മേജർ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തിന് ഗംഭീര കയ്യടിയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
എന്നിരുന്നാൽ കൂടിയും സുരേഷ് ഗോപിയുടെ ആക്ഷൻ കിംഗ് ആർജവം കാണാത്ത ചിത്രം ആയിരുന്നു വരനെ ആവശ്യമുണ്ട്.
എന്നാൽ കസബ എന്ന ചിത്രത്തിന് ശേഷം നിതിൻ രഞ്ജി പണിക്കർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന പഴയ മാസ്സ് ആർജവം നൽകുന്ന ലുക്കിൽ അതിനൊപ്പം സീനുകളുടെ സുരേഷ് ഗോപി തിരിച്ചെത്തുന്നത്. ചിത്രത്തിലെ ലൊക്കേഷൻ ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഗുഡ്‌വ്വിൽ എന്റർടൈന്മെന്റ് നിർമ്മിക്കുന്ന ചിത്രത്തിന് കാവൽ എന്നാണ് പേര് നൽകിയിക്കുന്നത്.







































