അമ്മ പരീക്ഷ ഹോളിൽ; കരഞ്ഞ കുഞ്ഞിന് താരാട്ട് പാടി പോലീസ് ഉദ്യോഗസ്ഥന് സോഷ്യൽ മീഡിയയുടെ കയ്യടി..!!

5893

കുഞ്ഞിനെ കൈകളിലിരുത്തി താലോലിക്കുന്ന പോലീസുകാരന്റെ ചിത്രം തെലങ്കാനയിലെ ഐപിഎസ് ഓഫീസറായ രേമ രാജേശ്വരിയാണ് ട്വിറ്ററിലൂടെ ചിത്രം പുറത്ത് വിട്ടത്.

ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി. അമ്മ പരീക്ഷാ ഹാളിൽ കയറിയപ്പോൾ വാവിട്ട് കരഞ്ഞ കുട്ടിയെ പോലീസ് യൂണിഫോമിൽ താലോലിക്കുകായിരുന്നു പോലീസ് ഉദ്യോഗസ്ഥൻ.

തെലങ്കാന പോലീസിലെ ഹെഡ് കോണ്‍സ്റ്റബിളായ മുജീബുല്‍ റഹ്മാനാണ് കൈക്കുഞ്ഞുമായി പരീക്ഷ എഴുതാനെത്തിയ അമ്മയ്ക്ക് സഹായ ഹസ്തവുമായെത്തിയത്. ഹൈദരാബാദിലെ മൂസാപേട്ട് പൊലീസ് സ്‌റ്റേഷനിലാണ് മുജീബ് ജോലി ചെയ്യുന്നത്.

തെലുങ്കാന പൊലീസിലേക്ക് നടന്ന പരീക്ഷ എഴുതാൻ ആണ് വീട്ടമ്മ എത്തിയത്. വീട്ടമ്മയുടെ കൂടെ എത്തിയ പെണ്കുട്ടി കിണഞ്ഞു പരിശ്രമിച്ചിട്ടും കുട്ടിയുടെ കരച്ചിൽ നിർത്താൻ കഴിയാതെ വന്നപ്പോൾ ആണ് പോലീസ് ഉദ്യോഗസ്ഥൻ അടുത്ത് എത്തുകയും കുട്ടിയെ താലോലിക്കുകയും ചെയ്തത്.