ജിമ്മന്റെ കാന്താരി; ഈ സേവ് ഫോട്ടോകൾ വേറെ ലെവൽ; ഇങ്ങനെയും ആകാം കല്യാണം വിളി..!!

403

കല്യാണത്തേക്കാൾ ട്രെൻഡിങ് ഇപ്പോൾ കല്യാണത്തിന്റെ സേവ് ഡേറ്റ് ചിത്രങ്ങളും വിഡിയോകളും എല്ലാം ആണ്. പാടത്തും പുഴയിലും കാട്ടിലേക്കും മേട്ടിലും എല്ലാം കഴിഞ്ഞു. വധുവിന്റെ ഗ്ളാമറും ബോൾഡും ഒക്കെ ആയ ഫോട്ടോകൾ എത്തി. ദേ അടുത്തത് ഇങ്ങനെയാണ്.

പക്ഷേ ഇവിടെയിതാ വിവാദങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് വേറിട്ടൊരു പ്രണയകഥ പങ്കുവയ്ക്കുകയാണ് വൈറൽ ജോഡി. ജിമ്മൻ ചെക്കനരികിൽ പ്രണയഭാവം വിതറിയെത്തുകയാണ് ഒരു കല്യാണ പെണ്ണ്. ഷർട്ടില്ലാതെ മസിൽ പെരുക്കിയെത്തുന്ന കല്യണ ചെക്കനാണ് ചിത്രത്തിലെ ഹൈലൈറ്റ്. ചെക്കന്റെ മസിൽപെരുക്കത്തിനൊപ്പം നാടൻ ലുക്കിൽ കല്യാണ പെണ്ണ് കൂടി എത്തുമ്പോള്‍ സംഭവം ജോറാകുന്നു.

സോഷ്യൽ മീഡിയയുടെ ഇഷ്ടം പിടിച്ചു പറ്റിയ ഈ വൈറൽ ജോഡി അരുണും ആഷികയുമാണ്. ഫെബ്രുവരി ൧൦നാണ് ആഷിക കതിർ മണ്ഡപത്തിൽ ജിമ്മൻ ചെക്കന്റെ കൈപിടിക്കുന്നത്. കെഎസ് വെഡ്ഡിംഗ്സ് ആണ് ആ വൈറൈറ്റി ആശയം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. കെഎസ് സരുൺ ആണ് ജിമ്മനേയും പെണ്ണിനേയും ക്യാമറാ ക്ലിക്കിലാക്കിയത്.

SAVE THE DATE ARUN ❤️ AASHIKA 10-02-2020@ksweddingmovies 7012773928

Posted by K S Wedding Movies on Monday, 3 February 2020

Facebook Notice for EU! You need to login to view and post FB Comments!