ഷെയ്ൻ നിഗം വിഷയത്തിൽ പരിഹാരമായെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ; കൂടുതൽ വിവരങ്ങൾ ഇങ്ങനെ..!!

395

ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും ഇറങ്ങി പോയതും ചിത്രത്തിന്റെ ലുക്കിൽ നിന്നും വിപരീതമായി മുടി മുറിച്ചു നിർമ്മാതാക്കളെ വെല്ലുവിളിക്കുകയും ചെയ്ത സംഭവത്തിൽ മലയാളത്തിലെ യുവ നടൻ ഷെയ്ൻ നിഗത്തിന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

എന്നാൽ ഈ വിഷയത്തിൽ ഷെയ്ൻ നിഗം അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നടത്തിയ പരാതിയിൽ പരിഹാരവുമായി എത്തിയിരിക്കുകയാണ് അമ്മ ഇപ്പോൾ. ഇന്ന് കൂടിയ അമ്മ നിർവാഹക സമിതി യോഗത്തിൽ ആണ് തീരുമാനം ഉണ്ടായത്. ഷെയ്ൻ വിഷയം അമ്മ ഏറ്റെടുത്തു എന്നാണ് ബാബുരാജ് പ്രതികരിച്ചത്.

എല്ലാം പരിഹാരം ആയി എന്നാണ് മോഹൻലാൽ അറിയിച്ചത്. ഷെയ്ൻ രണ്ട് ചിത്രങ്ങളിലും അഭിനയിക്കും. എന്നാൽ ഷെയ്ൻ ആദ്യം ഉല്ലാസം ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കട്ടെ എന്നാണ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രതികരിച്ചത്. അതിനു ശേഷം ആയിരിക്കും കൂടുതൽ ചർച്ച എന്നും അറിയുന്നു.