മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ സീരിയൽ നടിയെ പോലീസ് പിടികൂടി. മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം ചിത്ര ലേഖയാണ് അറസ്റ്റിൽ ആയിരിക്കുന്നത്. സിനിമ സീരിയൽ താരങ്ങളിൽ പലരും പലപ്പോഴും മദ്യപിച്ച് വാഹനം ഓടിച്ചു അറസ്റ്റിൽ ആകാറുണ്ട്.
ഇപ്പോഴിതാ മിനി സ്ക്രീൻ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് സീരിയൽ താരം പിടിയിൽ ആയത്. തിരുവനന്തപുരത്ത് നേമം പൂഴിക്കുന്നിൽ വെച്ചാണ് അപകടം ഉണ്ടായത്. പുലർച്ചെ 2.30 നു ആണ് അപകടം ഉണ്ടായത്. ഇരു ചക്ര യാത്രക്കാരിയെ ചിത്രലേഖ ഓടിച്ച കാർ ഇടിക്കുകയായിരുന്നു.







































