അപ്പോൾ ആകെ ടെൻഷനായി ഉണ്ണിയെ വിളിച്ചു സോറി പറഞ്ഞു; സ്വാസിക പറയുന്നു..!!

220

കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയുടെ അഭിനയ ലോകത്തിൽ എത്തിയ താരം ആണ് സ്വാസിക. ബിഗ് സ്ക്രീനിനു ഒപ്പം മിനി സ്ക്രീനിലും തിളങ്ങിയ താരത്തിന് ഒട്ടേറെ കുടുംബ പ്രേക്ഷക ആരാധകർ ഉണ്ട്. സീത എന്ന സീരിയൽ അത്രയേറെ ഹിറ്റ് ആയിരുന്നു എന്ന് വേണം പറയാൻ.

ക്യാരക്ടർ വേഷങ്ങൾ ചെയ്തു മലയാള സിനിമയിൽ തിരക്കേറിയ താരനിരയിലേക്ക് കടന്ന താരം മോഹൻലാലിനൊപ്പം ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലും അതുപോലെ ജോഷി ഏറെ കാലങ്ങൾക്ക് ശേഷം സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ ലിസി എന്ന മികച്ച ഒരു കഥാപാത്രവും താരം ചെയ്തിരുന്നു.

എന്നാൽ ഇതിനോടൊപ്പം തന്നെ ഈ അടുത്ത കാലത്ത് മാമാങ്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ഉണ്ണി മുകുന്ദനെ പ്രകീർത്തിച്ച താരം പുലിവാല് പിടിച്ചിരുന്നു. ഇരുവരും പ്രണയത്തിൽ ആണെന്ന് ആയിരുന്നു വാർത്തകൾ സോഷ്യൽ മീഡിയയിൽ എത്തിയത്. എന്നാൽ ആ സംഭവത്തെ കുറിച്ച് താരം ഈ അടുത്ത കാലത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ..

“ഉണ്ണിയുമായി ഉള്ള പ്രണയ കഥ പരന്നപ്പോൾ ആകെ വിഷമം ആയി. ഞാൻ ഉണ്ണിയെ വിളിച്ചു സോറി പറഞ്ഞു. കുഴപ്പം ഇല്ല ഇതൊക്കെ സിനിമ മേഖലയുടെ ഭാഗം ആണെന്ന് ഉണ്ണി തന്നെ ആശ്വസിപ്പിച്ചു. തുടർന്ന് ഞങ്ങൾ അതിനെ കുറിച്ച് പറഞ്ഞു കുറെ ചിരിച്ചു. പിന്നീട് ഞങ്ങൾ ഞങ്ങളുടെ വഴിയേ തിരക്കിൽ ആയി. ഗോസ്സിപ്പിനെ അതിന്റെ വഴിക്ക് വിട്ടു.

ഇടക്ക് ഇതിനെ കുറിച്ച് സമാധാനം പറഞ്ഞു മടുത്തു എന്ന് ഉണ്ണി പറഞ്ഞിരുന്നു. ഇനിയും ഉണ്ണിയുടെ നല്ല പ്രകടനം കണ്ടാൽ ഞാൻ അഭിനന്ദിക്കും . എനിക്ക് ഒരു മടിയുമില്ല.” – സ്വാസിക പറയുന്നു.