മരണ വീട്ടിൽ നിന്നും ആഹാരവും വെള്ളവും കഴിച്ചാൽ; വിഷ്ണു നമ്പൂതിരി പറയുന്നത് ഇങ്ങനെ..!!

1499

മരണ വീട്ടിൽ ചെന്നാൽ അവിടെ ചടങ്ങുകൾ കഴിയുന്നത് വരെ സാധാരണയായി ആഹാരവും വെള്ളവും ഒന്നും നൽകുന്നത് പതിവില്ലാത്ത കാര്യം ആണ്. പഴയ കാലങ്ങളിൽ മരണം സംഭവിച്ച വീട്ടിൽ ഭക്ഷണം പാകം ചെയ്യാതെ ബന്ധു വീടുകളിൽ നിന്നോ അല്ലെങ്കിൽ അയൽവീട്ടിൽ നിന്നോ ഭക്ഷണം എത്തിക്കുകയും കഴിക്കുകയും ഒക്കെ ആണ് പതിവ്.

എന്നാൽ ഇപ്പോൾ മരണ വീടുകളിൽ തന്നെ കാറ്ററിങ് അടക്കമുള്ളവർ എത്തി ഭക്ഷണം പാകം ചെയ്യുന്നത് കണ്ടു വരുന്നുണ്ട്. അതുപോലെ സഞ്ചയനത്തിനു ഭക്ഷണം നൽകുന്ന പതിവും പണ്ട് ഇല്ല. എന്നാൽ ഇത്തരത്തിൽ പുല ഉള്ള വീട്ടിൽ പോയി ഭക്ഷണവും വെള്ളവും കുടിക്കുന്നത് ഒക്കെ നിങ്ങൾ ചെയ്താൽ അന്നേ ദിവസം വീട്ടിൽ വിളക്ക് കത്തിക്കുകയോ ക്ഷേത്ര ദർശനം നടത്താനോ പാടില്ല.

മരണം നടക്കുന്ന വീട്ടിൽ ഒരു നെഗറ്റീവ് ചിന്താഗതി ഉണ്ടാകുകയും തുടർന്ന് നമ്മൾ അവിടെ നിന്നും ഭക്ഷണവും വെള്ളവും അടക്കം കഴിക്കുന്നതിൽ കൂടി ആ നെഗറ്റീവ് എനർജി നമ്മളിലേക്കും എത്തും എന്ന് പറയുന്നു.

ഇത്തരത്തിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന എനർജി നമ്മൾ ക്ഷേത്രത്തിൽ പോയാലോ പൂജ മുറിയിൽ പോയാലോ ലോപങ്ങൾ സംഭവിക്കും. അതിൽ കൂടി നമ്മളിലേക്ക് ദുരിതങ്ങൾ വന്നു കയറും. ഇത്തരത്തിൽ നമുക്ക് സംഭവിച്ചാൽ ആദ്യ ദിവസം ക്ഷേത്ര ദർശനം അടക്കം ഒഴിവാക്കി രണ്ടാം ദിവസം അമ്പലത്തിൽ പോയി പുണ്യഹം വാങ്ങി വീട്ടിൽ മുഴുവൻ തളിക്കുക. അതുപോലെ തന്നെ തുളസീ തീർത്ഥം കഴിക്കുന്നതും പുണ്യാഹം കഴിക്കുന്നതും നല്ലതാണ്.